HOME
DETAILS
MAL
രാജ്യത്ത് ആയുര്‍വേദം അറിയാവുന്നവരേക്കാള്‍ മരുന്നുനിര്‍മാണ ശാലകള്‍: മുഖ്യമന്ത്രി
backup
August 29 2019 | 19:08 PM
തിരുവനന്തപുരം: രാജ്യത്ത് ആയുര്‍വേദം അറിയാവുന്നവരേക്കാള്‍ കൂടുതല്‍ ആയുര്‍വേദ മരുന്നുനിര്മാണശാലകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവയില്‍ നല്ലതും മോശവും ഉണ്ട്.
അഖില കേരള ഗവ. ആയുര്‍വേദ കോളജ് അധ്യാപക സംഘടനയുടെ28ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ആരോഗ്യമേഖലയെ തകര്‍ക്കുന്നതാണ് ദേശീയ മെഡിക്കല്‍ കമ്മിഷന് ബില്ലിലെ ചില വ്യവസ്ഥകള്‍. ഓരോ സംസ്ഥാനങ്ങളുടെയും സാഹചര്യങ്ങളെയും വിലയിരുത്താതെയുള്ള ഈ പരിഷ്കരണം കേരളത്തിന്റെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കും.
ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, ഹോമിയോപ്പതി തുടങ്ങി പരമ്പരാഗതചികിത്സയിലുള്ളവരെ അലോപ്പതി ഡോക്ടറാകുന്ന ബില്ലിലെ വ്യവസ്ഥ വ്യാജന്മാര് വര്‍ധിക്കാനുള്ള സാഹചര്യമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."