അരി ഗോഡൗണ്‍ കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി
മണ്ണാര്‍ക്കാട്: അരി ഗോഡൗണ്‍ കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി. കോടതിപ്പടി പെരിമ്പടാരി സ്ഥിതി ചെയ്യുന്ന ഗവ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ ദുരവസ്ഥ. സ്‌കൂള്‍ ബില്‍ഡിങ്ങിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സപ്ലൈകോയുടെ വാടക ഗോഡൗണില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധത്തിലും പൊടിയില്‍ നിന്നും രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നത് കാണിച്ച് സ്‌കൂള്‍ അധികൃതര്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിനും, മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യഭ്യാസ ഒഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കേവലം നാലു മീറ്റര്‍ അകലം മാത്രമേ സ്‌കൂളും ഗോഡൗണും തമ്മിലൊള്ളു.വേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അരി സൂക്ഷിപ്പ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.രൂക്ഷ ഗന്ധത്തോടൊപ്പം പൊടിപടലങ്ങള്‍ സ്‌കൂളിലെത്തി കുട്ടികളില്‍ ശ്വാസതടസം ഉണ്ടാക്കുന്നതായും പരാതിയുണ്ട്. കൂടാതെ ഗോഡൗണില്‍ നിന്നും എലികളും, പ്രാണികളും സ്‌കൂളില്‍ പ്രവേശിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഒഫീസ് മുറിയില്‍ സൂക്ഷിച്ചിട്ടുള്ള ഉച്ചഭക്ഷണ വസ്തുക്കളിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കാനായി സ്ഥാപിച്ച കംപ്യൂട്ടര്‍ എന്നിവയിലും പൊടി പടലങ്ങള്‍ പറ്റിപിടിച്ച് ഉപയോഗശൂന്യമായി പോകുന്ന സാഹചര്യമാണ് നിലവില്‍.
ഇതിനു പുറമേയാണ് പതിവായി അരിയുമായി വരുന്ന വലിയ വാഹനങ്ങള്‍ സ്‌കൂള്‍ പരിസരത്ത് അനധികൃതമായി പാര്‍ക്കു ചെയ്യുന്നത്. ഇത് വിദ്യാര്‍ഥികളുടെയും സ്‌കൂള്‍ വാഹനത്തിന്റെയും പോക്കുവരവിനെ സാരമായി ബാധിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളുടെയും സ്ഥാപനത്തിന്റെയും സുരക്ഷയെ മുന്‍നിര്‍ത്തി ഗോഡൗണ്‍ അവിടെ നിന്ന് മാറ്റി സ്ഥാപിക്കുകയോ ശാശ്വത പരിഹാരം കാണുകയോ വേണമെന്നാണ് സ്‌കൂള്‍ അധികൃതരുടെ ആവിശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."