ജീവനക്കാരില്ല; ജില്ലാ ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷന് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കൗണ്‍സിലര്‍ അരുമ ജയകൃഷ്ണ്‍, ജനാധിപത്യ മഹിളാ അസോസിയേഷന് മുനിസിപ്പല്‍ സെക്രട്ടറി സുനന്ദാഹരിദാസ്, ഡി.വൈ.എഫ്.ഐ മുനിസിപ്പല്‍ സെക്രട്ടറി കുഞ്ഞുട്ടിമാന്‍, ഷാജി ചക്കാലക്കുത്ത്, കെ. ഷണ്ഗീത്, റഫീഖ് ഏനാന്തി, ടി. നൗഫിഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ഡി.എം.ഒ തുടങ്ങിയവര്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാരുടെയും, നഴ്സ് മാരുടെയുടെയും അധികസേവനം ഉറപ്പുവരുത്തുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രവര്‍ത്തര്‍ സമരം അവസാനിപ്പിച്ചത്.
നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും ജില്ലാ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലിമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജഹാന് പായമ്പാടം അധ്യക്ഷനായി.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പാലൊളി മെഹബൂബ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മൂര്‍ഖന്‍ കുഞ്ഞു, അബ്ദുല്‍ സലാം പാറേക്കല്‍, മൂര്‍ഖന്‍ മാനു, ഷിബു പാടിക്കുന്ന്, ജമീര്ബാബു, എംകെ ബാലന്, നിസാര്‍ ആലുങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."