HOME
DETAILS
MAL
മുഖ്യമന്ത്രി കണ്ണൂര്‍വാശി കാണിക്കരുതെന്ന് കെ.സുരേന്ദ്രന്‍
backup
October 24 2018 | 03:10 AM
കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍വാശി കാണിക്കരുതെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ അഞ്ചു ദിവസം നട തുറന്നിട്ട് പത്ത് യുവതികള്‍ മാത്രമാണ് എത്തിയത്്. ബലം പ്രയോഗിച്ച് സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെയും മാവോയിസ്റ്റുകളെയും തേടിപ്പിടിച്ച് മലയിലെത്തിക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഇതിനായി ഗൂഢാലോചന നടത്തിയെന്നു സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."