അപകട സാധ്യതകൂടിയ റോഡുകളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കും
മഞ്ചേരി: മഞ്ചേരിയില്‍ അപകട സാധ്യതകള്കൂടിയ റോഡുകളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ട്രാഫിക്ക് പൊലിസ് ഊര്‍ജിതമാക്കി. മഞ്ചേരി പാണായി ഭാഗം, നാല് ജംങ്ഷനുകള്‍, പാണ്ടിക്കാട് റോഡിലെ മാലാങ്കുളത്തെ വളവും ഇറക്കവും ഒരുമിച്ചു വരുന്ന ഭാഗം.
കോഴിക്കോട് റോഡിലെ പട്ടര്‍കുളം, പെരിന്തല്‍മണ്ണ റോഡിലെ മുട്ടിപ്പാലം എന്നിവയാണ് അപകട സാധ്യത കൂടിയ സ്ഥലങ്ങളെന്ന് പൊലിസ് പറഞ്ഞു. ഇവിടങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുന്നതിനുള്ള നീക്കം ഊര്‍ജിതമാക്കിയിട്ടുണ്ട്. അപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന് ബോധവല്‍ക്കരണങ്ങള്‍ ശക്തമാക്കും. യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ നടന്നുവരുന്നുണ്ട്.
ഇതു കൂടുതല്‍ ശക്തമാക്കുകയും വയോധികരിലേക്കു കൂടി ഇത്തരം ബോധവല്‍ക്കരണം വ്യാപിക്കുന്നതിനുമാണ് നീക്കം .
കൂടാതെ മഞ്ചേരി കോഴിക്കോട് റോഡില്‍ ഗേള്‍സ് സ്കൂളിനു മുന്‍വശത്തെ ഗുഡ്സ് ഓട്ടോക്കളുടെ പാര്‍ക്കിങ് മറ്റൊരിടത്തേക്കു മാറ്റുന്നതിനും നീക്കമുണ്ട്. സ്കൂള്‍ വിടുന്ന സമയങ്ങളില്‍ കൂട്ടമായെത്തുന്ന വിദ്യാര്‍ഥികള്‍ ഇവിടെ തിരക്കു മൂലം നടുറോഡിലൂടെയാണ് യാത്രചെയ്യേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."