കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം: ദാ കണ്ടോളൂ, അതിങ്ങനെയാണ്, അമിത് ഷായെ കണ്ണുതള്ളുന്ന തരത്തില്‍ പുകഴ്ത്തി മുകേഷ് അംബാനി
ഗാന്ധിനഗര്‍: കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമെന്നു കേട്ടിട്ടില്ലേ. ദാ കണ്ടോളൂ അതിങ്ങനെയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ണുതള്ളിപ്പോകുന്ന തരത്തില്‍ പുകഴ്ത്തുകയാണ് മുകേഷ് അംബാനി. അമിത് ഷായാണെത്രെ യഥാര്‍ഥ കര്‍മയോഗി. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്റെ പേര് അമിത്ഷാ എന്നാക്കി മാറ്റണമെന്നും റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനായ മുകേഷ് അംബാനി പറഞ്ഞു. അമിത് ഷായുടെ ഗാന്ധിനഗറില്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിലായിരുന്നു പാടിപ്പുകഴ്ത്തല്‍.
'അമിത് ഭായ്, നിങ്ങളൊരു യഥാര്‍ഥ കര്‍മയോഗിയാണ്,രാജ്യത്തെ യഥാര്‍ഥ ഉരുക്കുമനുഷ്യനാണ്. ഗുജറാത്തും ഇപ്പോള്‍ ഇന്ത്യയും നിങ്ങളെ പോലൊരു നേതാവിനെ ലഭിച്ച് അനുഗ്രഹീതരായിരിക്കുന്നു.'
ഇന്ത്യയിപ്പോള്‍ സുരക്ഷിത കരങ്ങളിലാണെന്നും അംബാനി കൂട്ടിച്ചേര്‍ത്തു, ലക്ഷ്യങ്ങള്‍ക്ക് മുന്നിലെ പ്രതിസന്ധികളില്‍ തളരരുതെന്നും വലിയ സ്വപ്നങ്ങള്‍ കാണാന്‍ മടി കാണിക്കരുതെന്നും ധൈര്യം പകര്‍ന്നു. ഇന്ത്യ നാളെ നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാനാവുന്ന അവസരങ്ങള്‍ ഒരുക്കിത്തരുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുതെന്നുമായിരുന്നു അമ്പാനിയുടെ അപേക്ഷ. ഇത് മറ്റൊരു കച്ചവട തന്ത്രമാണെന്ന് തിരിച്ചറിയാതെ പോയവര്‍ വേദിയിലും പുറത്തുനിന്നും കയ്യടിക്കുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."