പിണറായിയുടെ ശബരിമല നാടകം ബി.ജെ.പിയെ സഹായിക്കാന്‍: മുല്ലപ്പള്ളി
വടകര: ശബരിമലയുടെ പേരില്‍ സംഘര്‍ഷമുണ്ടാക്കി ബി.ജെ.പിക്ക് സഹായമൊരുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്തു വില കൊടുത്തും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ ശാഠ്യം ഇതാണ് കാണിക്കുന്നത്. ആ നിലപാടില്‍ പിടിച്ചാണ് ബി.ജെ.പിയും ആര്‍.എസ്.എസും കലാപം ഉണ്ടാക്കുന്നത്.
ശബരിമലയെ അയോധ്യപോലെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഇടമാക്കാനാണ് അവരുടെ ശ്രമം. അതിന് വളംവയ്ക്കുന്ന പിണറായി മാത്രമാണ് പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദിയെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. താന്‍ മാത്രമാണ് പുരോഗമന വാദിയെന്ന് സ്ഥാപിച്ച് അയ്യങ്കാളിയുടെയും ഇ.വി രാമസ്വാമി നായ്കരുടെയും പദവിയിലേക്ക് ഉയര്‍ത്തി വാഴ്ത്തപ്പെടണമെന്ന ആഗ്രഹമാണ് പിണറായിക്കുള്ളത്. പക്ഷെ കേരളീയ പൊതുസമൂഹം പിണറായിയുടെ ഇരട്ടമുഖം തിരിച്ചറിഞ്ഞു കഴിഞ്ഞെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."