HOME
DETAILS

ജനറല്‍ ആശുപത്രി അംഗപരിമിത സൗഹൃദമാക്കാന്‍ നിര്‍ദ്ദേശം

  
backup
June 09 2017 | 19:06 PM

%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%85%e0%b4%82%e0%b4%97%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf



തിരുവനന്തപുരം: ജനറല്‍ ആശുപത്രിയെ അംഗപരിമിത സൗഹൃദമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ സംസ്ഥാന അംഗപരിമിത കമ്മിഷണര്‍ ഡോ. ജി. ഹരികുമാര്‍ നിര്‍ദേശം നല്‍കി. ആശുപത്രി സന്ദര്‍ശിച്ച് അംഗപരിമിതര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ആശുപത്രിയിലുണ്ടോയെന്ന് പരിശോധിച്ചതിനുശേഷമാണ് നിര്‍ദേശം. ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസ് ഉടന്‍ താഴത്തെ നിലയിലേക്ക് മാറ്റണമെന്നും കമ്മിഷണര്‍ പറഞ്ഞു.
ഇതിനാവശ്യമായ ഉത്തരവ് നല്‍കുമെന്ന് സൂപ്രണ്ട് ഡോ. വി.ആര്‍. വനജയെ അറിയിച്ചു. പ്രധാന കെട്ടിടത്തിലേക്ക് കടന്നു വരുന്നിടത്ത് റാമ്പുകള്‍ നിര്‍മിക്കണം. ജനറല്‍ ആശുപത്രിയില്‍ നിന്ന് അംഗപരിമിത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് സൂപ്രണ്ടിനെ കാണാന്‍ ഒന്നാമത്തെ നിലയിലേക്ക് ചെറിയ പടികള്‍ കയറി വരാന്‍ ബുദ്ധിമുട്ടാണ്. അംഗപരിമിത മെഡിക്കല്‍ ബോര്‍ഡ് ചേരുന്ന കെട്ടിടത്തില്‍ ഇവര്‍ക്കിരിക്കാന്‍ ആവശ്യത്തിന് കസേരകളുണ്ടാവണം. കുടിക്കാന്‍ വെള്ളവും അംഗപരിമിത സൗഹൃദ ടോയിലറ്റും ഉണ്ടാവണം. ആശുപത്രിയില്‍ പണിപൂര്‍ത്തിയാകുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മെഡിക്കല്‍ ബോര്‍ഡ് ചേരാനുള്ള സൗകര്യമൊരുക്കണം. ആശുപത്രിയുടെ മുന്‍ഭാഗത്തെ കെട്ടിടത്തിലേക്ക് അംഗപരിമിത ഒ.പി മാറ്റുന്നത് പരിഗണിക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെയെത്തിയവരില്‍ നിന്ന് പരാതികള്‍ കേട്ടു. ഫിസിയോതെറാപ്പി യൂനിറ്റ്, ഒ.പി, വാര്‍ഡുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  10 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  10 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  10 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  10 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  10 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago