HOME
DETAILS

ശബരിമലയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

  
backup
October 24 2018 | 03:10 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0


തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ച് പടിയിറങ്ങുമെന്നു പറഞ്ഞ തന്ത്രിക്കെതിരേയും അതിനു പിന്തുണ നല്‍കിയ പന്തളം രാജകുടുംബത്തിനെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ തന്ത്രിമാരും പരികര്‍മികളും ചെയ്ത കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. ക്ഷേത്രത്തിന്റെ അവകാശം ദേവസ്വം ബോര്‍ഡിനാണ്. ക്ഷേത്രം ദര്‍ശനത്തിനായി തുറക്കാനും അതു കഴിഞ്ഞാല്‍ അടയ്ക്കാനുമുളള അധികാരവും ബോര്‍ഡിനാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തിരക്കു കുറയ്ക്കാന്‍ എല്ലാ മാസവും ആദ്യ അഞ്ചു ദിവസം നട തുറക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. തുറന്ന ക്ഷേത്രത്തില്‍ ഏതു രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് തീരുമാനിക്കാനുളള അവകാശം മാത്രമാണ് തന്ത്രിക്കുളളത്. ബോര്‍ഡിന്റെ ജീവനക്കാര്‍ക്കൊപ്പം തന്നെയാണ് തന്ത്രിയും. വിശ്വാസികളെ ക്ഷേത്രത്തില്‍ കടത്താതിരിക്കുകയെന്നതല്ല, അവര്‍ക്ക് സൗകര്യമൊരുക്കുക എന്നതാണ് ബോര്‍ഡിന്റെയും തന്ത്രിയുടെയും ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം നിറവേറ്റാനുളള സഹായമാണ് സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 302 കോടി രൂപയാണ്. ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിനു മാത്രം അവകാശപ്പെട്ടതാണ്. മറ്റൊരാള്‍ക്കും അതില്‍ അവകാശമില്ല. 1949ലെ കവനന്റ് പ്രകാരം പന്തളം കൊട്ടാരത്തിന് ക്ഷേത്രത്തില്‍ അധികാരമുണ്ട് എന്നാണ് പറയുന്നത്. 1949ലെ കവനന്റില്‍ തിരുവിതാംകൂര്‍ രാജാവും കൊച്ചി രാജാവും കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയുമായ വി.പി. മേനോനുമാണ് ഒപ്പിട്ടത്. തിരുവിതാംകൂറും കൊച്ചിയും ലയിക്കുന്ന കാര്യമാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത്, തിരുവിതാംകൂറിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരാനും കൊച്ചിയിലെ ക്ഷേത്രങ്ങള്‍ കൊച്ചി ദേവസ്വംബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരാനുമുള്ള തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കുമ്പോള്‍ അമ്പതു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണം എന്ന വ്യവസ്ഥയും അതിലുണ്ടായിരുന്നു.
പന്തളം രാജകുടുംബം ഈ കവനന്റില്‍ കക്ഷിയായിരുന്നില്ല. കടക്കെണിയില്‍പെട്ടതിനാല്‍ പന്തളം രാജ്യവും അവിടുത്തെ എല്ലാ ആദായങ്ങളും ശബരിമല നടവരവും തിരുവിതാംകൂറിനു വിട്ടുകൊടുത്തിരുന്നു. ഹിന്ദു ക്ഷേത്രങ്ങള്‍ ഭരിക്കാന്‍ ദേവസ്വംബോര്‍ഡെന്ന സ്വതന്ത്ര ബോര്‍ഡ് രൂപീകൃതമായി. അക്കാലം മുതല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഉടമസ്ഥതയിലാണ് ശബരിമല ക്ഷേത്രം. ആ ക്ഷേത്രത്തിന്റെ നിയമപരമായ ഏക അവകാശി ദേവസ്വംബോര്‍ഡാണ്. തെറ്റായ അവകാശ വാദങ്ങള്‍ ആരും ഉന്നയിക്കേണ്ടതില്ല. ഉത്സവകാലത്തും മറ്റും പന്തളം രാജകുടുംബത്തിന് ചില ഉത്തരവാദിത്തങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് ഇല്ലാതാക്കുക എന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago