വ്യാജ സിഡി റെയ്ഡില്‍ 14 പേര് അറസ്റ്റില്‍
തിരുവനന്തപുരം: ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ നടത്തിയ പരിശോധനയില്‍ 14 പേര് അറസ്റ്റിലായി.
ഇവരില്‍ നിന്നും പകര്‍പ്പവകാശമില്ലാത്ത പുതിയ മലയാള സിനിമകളുടെയും അശ്ലീല വീഡിയോകളുടെയും ശേഖരവും ഇവ കോപ്പി ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. പിടിയിലായ മിക്ക മൊബൈല്‍ കടകളും പ്രധാന സ്കൂളുകളുടെ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.
തൃശൂര്‍ പാലിയേക്കര ആന്‍ മൊബൈല്‍സ് ഷോപ്പുടമ ലിന്സണ്, മലപ്പുറം മേല്‍മുറി മൊബൈല്‍ പ്ലാസ ഷോപ്പുടമ അഫ്സല്, ആലത്തൂര്‍പ്പടി യുവേഴ്സ് സി.ഡി. ഷോപ്പുടമ ബഷീര്‍, വേങ്ങര ബോള്‍ട്ട് വേ കമ്മ്യൂണിക്കേഷന്‍സ് ഷോപ്പുടമ ഫഹദ്, തിരൂരങ്ങാടി പടിക്കല്‍ ന്യൂ പടിക്കല്‍ ഷോപ്പുടമ മുഹമ്മദ് അന്‍വര്‍, കോഴിക്കോട് കസബ ഗള്‍ഫ് ബസാറില്‍ ഷോപ്പ് നമ്പര്‍ 234 ല്‍ ഷോപ്പുടമ സജീര്‍ ബാബു, കസബ ഗള്‍ഫ് ബസാറില്‍ മൊബൈല്‍ ബസാര്‍ ഷോപ്പുടമ അബ്ദുല്‍ മനാഫ്, വയനാട് വൈത്തിരി ഫോണ്‍ കെയര്‍ ഷോപ്പുടമ സെബാസ്റ്റ്യന്‍, മാനന്തവാടി വാട്സപ്പ് മൊബൈല്‍സ് ഷോപ്പുടമ മുഹമ്മദ് അസ്ലം, മാനന്തവാടി എസ്.എ. മൊബൈല്‍സ് ഷോപ്പുടമ അബ്ദുല്‍ സമദ്, മാനന്തവാടി ഹോട്ട് സ്പോട്ട് ഷോപ്പുടമ റഷാദ്, കണ്ണൂര്‍ ചെങ്ങളായിയിലെ ഷോപ്പുടമ സക്കറിയ, ഇരിക്കൂര്‍ മൊബൈല്‍ ഹൗസ് ഷോപ്പുടമ അബ്ദുള്ള, ആലപ്പുഴ ഹരിപ്പാട് നയനം മൊബൈല്‍സ് ഷോപ്പുടമ ഷാജഹാന് എന്നിവരാണ് അറസ്റ്റിലായത്.
ക്രൈംബ്രാഞ്ച് ആന്റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് ബി.കെ പ്രശാന്തനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി. എം.ഇക്ബാല്‍, ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രബാബു, ഡിറ്റക്ടീവ് സബ് ഇന്‍സ്പെക്ടര്‍മാരായ ജിംസ്റ്റല്‍, രതീഷ്, രൂപേഷ് കുമാര്‍.ജെ.ആര്, എ.എസ്.ഐ സനല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സ്റ്റെര്‍ലിന്‍ രാജ്, സന്ദീപ്, ആദില്‍ അശോക്, സുബീഷ്, സ്റ്റാന്‍ലി ജോണ്‍ എന്നിവരും കൂടാതെ വിവിധ ലോക്കല്‍ പെലിസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ.മാരും പോലീസുദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
ബുക്ക് പൈറസി, മ്യൂസിക് പൈറസി തുടങ്ങിയവ ചെയ്യുന്ന ലോബികളെ കണ്ടെത്തുന്നതിനുള്ള റെയ്ഡുകള്‍ തുടരുമെന്നും എസ്.പി. ബി.കെ.പ്രശാന്തന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."