HOME
DETAILS
MAL
ജി.ഡി.പി വളര്‍ച്ച 5 ശതമാനം മാത്രം, കഴിഞ്ഞ 6 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
backup
August 30 2019 | 14:08 PM
ഡല്‍ഹി: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഒര്ഗനൈസേഷന് വെള്ളിഴായ്ച പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്തെ നിലവിലെ ആഭ്യന്തര ഉല്പാദന വളര്‍ച്ച നിരക്ക് കഴിഞ്ഞ 6 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ (ഏപ്രില്‍-ജൂണ്‍) കണക്ക് പ്രകാരം 5 ശതമാനമാണ് ജിഡിപി വളര്‍ച്ച.
സ്വകാര്യ നിക്ഷേപം കുറഞ്ഞതും ഓട്ടോമൊബൈല്‍ മുതല്‍ വസ്ത്ര വ്യാപാരത്തില്‍ വരെയുള്ള തകര്‍ച്ചയാണ് ജി.ഡി.പി വളര്‍ച്ച നിരക്ക് കുറയാന്‍ കാരണം. തൊഴിലവസരങ്ങള്‍ വന്‍ തോതില്‍ കുറവ് വന്നതും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ കനത്ത ആഘാതമാണ് വരുത്തിയത്. മോദി ഭരണ കൂടം അധികാരത്തില്‍ എത്തിയ ശേഷം നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ കാരണം നിലവില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."