HOME
DETAILS
MAL
കരിപ്പൂരില്‍ വിമാനം തിരിച്ചുവിട്ടു
backup
October 24 2018 | 04:10 AM
കൊണ്ടോട്ടി: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചുവിട്ടു.
രാവിലെ 6.10ന് കരിപ്പൂരിലെത്തിയ വിമാനമാണ് ലാന്റിങ് തടസപ്പെട്ടതിനാല്‍ കൊച്ചിയിലേക്ക് പോയത്. ഈ വിമാനം പിന്നീട് രാവിലെ 9.30ന് തിരിച്ചെത്തിയെങ്കിലും മുംബൈയിലേക്കുള്ള തുടര്‍ സര്‍വിസ് വൈകി.
മുംബൈ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ റണ്‍വേ അടച്ചതിനാലാണ് സര്‍വിസ് വൈകിയത്. വൈകുന്നേരം 5 മണിയോടെയാണ് വിമാനം മുംബൈയിലേക്ക് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."