കശുമാവ് കൃഷിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നെന്ന്
കൊല്ലം: കശുമാവ് കൃഷിയുടെ പേരില്‍ കശുമാവ് വികസന ഏജന്‍സിയും കാഷ്യൂകോര്പ്പറേഷനും ചേര്‍ന്ന് വന്‍ തട്ടിപ്പാണ് സംസ്ഥാനത്ത് നടത്തുന്നതെന്ന് കെ.ടി.യുസി(ജെ) സംസ്ഥാന ജനറല്‍ സെക്രട്ടറി എഴുകോണ്‍ സത്യന് ആരോപിച്ചു. സി.പി.എം അധികാരത്തില്‍ വരുമ്പോഴെല്ലാം കശുമാവ് കൃഷിയുടെ പേരില്‍ കാഷ്യൂകോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരെല്ലാം കോടികളുടെ അഴിമതിയും ധൂര്‍ത്തുമാണ് നടത്തുന്നത്.
കോര്പ്പറേഷന് ഫാക്ടറികളിലും വെളിച്ചിക്കാല സാനിട്ടോറിയം അങ്കണത്തിലും കോട്ടയ്ക്കല്‍ കൃഥഷിഫാമിലും അടക്കം സംസ്ഥാനത്ത് നടത്തിയ കൃഷിയില്‍ എത്രടണ്‍ തോട്ടണ്ടി കിട്ടിയെന്ന കോര്പ്പറേഷന് വ്യക്തമാക്കണമെന്നും സത്യന് ആവശ്യപ്പെട്ടു. പത്ത് ഫാക്ടറികള്‍ സ്വന്തമായുള്ള കാഷ്യൂകോര്‍പ്പറേഷന്‍ 30 ഫാക്ടറികളില്‍ വീണ്ടും കശുമാവ് കൃഷി വ്യാപിപ്പിക്കുമെന്നും കുടുംബശ്രീക്കും വിദ്യാര്‍ഥികള്‍ക്കും തൈകള്‍ വിതരണം ചെയ്യുമെന്നുമുള്ള പ്രഖ്യാപനം പണം തട്ടാനുള്ള ചെപ്പടി വിദ്യയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."