കര്‍ശന നിലപാടുമായി ഹൈക്കോടതി ഫഌക്‌സ് ബോര്‍ഡുകള്‍ 30നകം നീക്കുന്നതിന് നടപടി വേണം
കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റു പരസ്യ ബോര്‍ഡുകളും ഒക്ടോബര്‍ 30നകം നീക്കം ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്നു സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.
ഉത്തരവു നടപ്പാക്കുന്നതിനു വീഴ്ച വരുത്തിയാല്‍ ബോര്‍ഡ് നീക്കം ചെയ്യുന്നതിനു ചെലവാകുന്ന തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരില്‍ നിന്നും ഈടാക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ബോര്‍ഡുകള്‍ നീക്കം ചെയ്തുവെന്നത് ഉറപ്പാക്കി വിവരം ജില്ലാ കലക്ടറും ജില്ലാ പൊലിസ് മേധാവിയും കോടതിയില്‍ ബോധിപ്പിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ പറയുന്നു.
കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ബോര്‍ഡുകള്‍ നീക്കം ചെയ്തതായി ഉറപ്പു വരുത്തണം. ഫ്‌ളക്‌സുകളും ബോര്‍ഡുകളും നീക്കം ചെയ്യുന്നതിന് പൗരന്‍മാര്‍ക്ക് നോഡല്‍ ഓഫിസര്‍മാരെ സമീപിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."