HOME
DETAILS
MAL
കേരളം മദ്യത്തിന്റെ നാടാക്കാന്‍ സര്‍ക്കാര്‍ ശ്രമം: ജമാഅത്ത് ഫെഡറേഷന്
backup
June 09 2017 | 19:06 PM
കൊല്ലം: സ്റ്റാര്ഹോട്ടലുകള്കൊണ്ട് വഴിയോരങ്ങള്‍ നിറച്ച് പാതിരാത്രിവരെ മദ്യം ഒഴുക്കി ട്യൂറിസ്റ്റുകളെ ലഹരിയിലാറാടാന്‍ മദ്യ നിയമം മാറ്റിമറിക്കുന്ന സര്‍ക്കാര്‍ പണത്തിനുവേണ്ടി നമ്മുടെ നാടിന്റെ സാമൂഹ്യ സംസ്കാരത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുകയാണെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി മുഹമ്മദ് പ്രസ്താവിച്ചു.
മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് വേണ്ടതെന്ന് ഭാഷ മാറ്റിപ്പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ മദ്യവര്‍ജ്ജനം പുതിയ ബാറുകളില്കൂടി വിളമ്പാന്‍ ആവേശം കാണിക്കുന്നത് വിരോധാഭാസമാണെന്നും കേരള ജനത ഒറ്റക്കെട്ടായി ഈ ഹീനകര്‍മ്മത്തെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."