ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മടി; ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ്
കോഴിക്കോട്: ബലാല്‍സംഗമടക്കമുള്ള കേസുകളിലെ ഇരകള്‍ക്ക് കേരളം നഷ്ടപരിഹാരം നല്‍കുന്നില്ല. കോടതികള്‍ ശക്തമായി ആവശ്യപ്പെടുന്ന കേസുകളില്‍പോലും ഇവര്‍ക്ക് നിയമം തുണയാകുന്നില്ല. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന വിക്റ്റിം കോംപന്‍സേഷന്‍ സ്‌കീം പ്രകാരമുള്ള തുക വിനിയോഗം ഉള്‍പ്പെടെയുള്ള നടപടികളെ കുറിച്ച് കേരളത്തില്‍ കൃത്യമായ മാര്‍ഗരേഖയില്ലാത്ത സ്ഥിതിയാണ്. ഇവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ പ്രത്യേക സ്‌കീം തയാറാക്കണമെന്നും 60 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നിയമം. എന്നാല്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞാലും പല കേസുകളിലെയും ഇരകള്‍ നഷ്ടപരിഹാരത്തിനുവേണ്ടി അലയേണ്ട ഗതികേടാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി.മോഹനദാസ് പറഞ്ഞു.
അടുത്ത കാലത്ത് ഇത്തരത്തിലുള്ള ധാരാളം പരാതികള്‍ തങ്ങള്‍ക്കു മുന്നില്‍ വരുന്നതായി അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് കേരളം. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം തടയാന്‍ കേരളത്തിനാവുന്നില്ലെന്നുമാത്രമല്ല, ഇരകള്‍ക്ക് അനുവദിച്ച നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തിലും കേരളം മടി കാണിക്കുകയാണ്. ഇരകളുടെ അവകാശങ്ങളെ തടഞ്ഞുവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കോ സര്‍ക്കാരിനോ അവകാശമില്ലെന്നും പി. മോഹനദാസ് ചൂണ്ടിക്കാട്ടി.
ഈ അവഗണന അവസാനിപ്പിച്ച് ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നോട്ടിസ് അയച്ചതായും അദ്ദേഹം പറഞ്ഞു. പീഡനത്തിന് ഇരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന വിക്റ്റിം കോംപന്‍സേഷന്‍ സ്‌കീം പ്രകാരം തുക വിനിയോഗം ഉള്‍പ്പെടെയുള്ള നടപടികളെ കുറിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും കമ്മിഷന്‍ അംഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."