കര്‍ഷകര്‍ക്കുനേരെയുള്ള നിറയൊഴിക്കല്‍ ജനാധിപത്യ ധ്വംസനമെന്ന്
കരുനാഗപ്പള്ളി: മധ്യപ്രദേശിലെ മന്‍സോറില്‍ കര്‍ഷകോല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കര്‍ഷകരെ നിറയൊഴിച്ചു കൊന്നത് ബി.ജെ.പിയുടെയും മോദി സര്‍ക്കാരിന്റെയും ജനാധിപത്യ ധ്വംസനത്തിന് തെളിവാണെന്ന് കര്‍ഷകകോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി ആരോപിച്ചു. രാജ്യത്തെ കര്‍ഷകരുടെ വോട്ട് നേടി അധികാരത്തില്‍ വന്ന ബി.ജെ.പി കര്‍ഷകരോട് കാട്ടുന്നത് കാടത്തമാണ്. മരണമടഞ്ഞ കര്‍ഷകരുടെ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ഓടിയെത്തിയ എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പൊലിസിനെക്കൊണ്ട് തടഞ്ഞുവച്ചത് സ്വേച്ഛാദിപത്യ പ്രവണതയ്ക്ക് ഉദാഹരണമാണ്.
കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മകമായ സമീപനത്തില്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം രേഖപ്പെടുത്തി. വെടിവെയ്പ്പില്‍ മരണമടഞ്ഞ കര്‍ഷകര്‍ക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കാഞ്ഞിരവിള ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. മാരാരിത്തോട്ടം ജനാര്‍ദ്ദനന്‍പിള്ള, മുനമ്പത്ത് ഷിഹാബ്, കയ്യാലത്തറ ഹരിദാസ്, പ്രേംകുമാര്‍, നൗഷാദ്, അബ്ദുല്‍ അസീസ്, ചടയമംഗലം സുഭാഷ്, മീരാസാഹിബ്, പന്മന തുളസി, വലിയത്ത് റഷീദ്, ചവറ ജോണ്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."