ബി.ജെ.പി ബോധപൂര്‍വമായ നാടകം കളിക്കുന്നു: ശശിതരൂര്‍
കോഴിക്കോട്: ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പാളിച്ചയുണ്ടായെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ആള് ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ കൊള്ളരുതായ്മകളെ മറയാക്കാനാണ് ബി.ജെ.പി ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ബോധപൂര്‍വമായ നാടകമാണ് ഈ വിഷയത്തില്‍ ബി.ജെ.പി നടത്തുന്നത്. ഓരോ തവണയും നട തുറക്കുമ്പോള്‍ ബി.ജെ.പി ഈ പ്രശ്നത്തെ ഉയര്‍ത്തിക്കൊണ്ടുവരും. പ്രളയദുരിതാശ്വാസത്തിലടക്കം കേന്ദ്രം കേരളത്തോട് കാണിച്ച ദ്രോഹം കാരണം ജനപ്രീതി നഷ്ടമായ ബി.ജെ.പി ശബരിമല വിഷയം കത്തിക്കുകയാണ്. പെട്രോളിനും ഡീസലിനും വില കൂട്ടി ജനവിരുദ്ധരായവര് ശബരിമലയുടെ സമാധാനം തകര്‍ക്കുകയാണ്. യഥാര്‍ഥ പ്രശ്നങ്ങളെക്കുറിച്ച് ബി.ജെ.പിക്ക് ബോധമില്ല. രാമേക്ഷത്രമടക്കമുള്ള വിഷയങ്ങളിലാണ് അവര്‍ക്ക് താല്പര്യം. വിവാദങ്ങളിലേക്ക് കാലെടുത്ത് വെക്കാന്‍ താല്പര്യമില്ലാത്തതിനാല് ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയാനില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസം ആശയപരമല്ല. വ്യക്തിപരമായ കാര്യമാണ്. രാജ്യത്തെ പ്രൊഫഷണലുകളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും കോണ്‍ഗ്രസ് പ്രകടനപത്രിക തയാറാക്കുകയെന്ന് മാനിഫസ്റ്റോ കമ്മറ്റി അംഗം കൂടിയായ ശശി തരൂര്‍ പറഞ്ഞു. അഖിലേന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ഭാരവാഹിക്ളാണ ആനന്ദ മണി, സുധീര്‍ മോഹന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."