ഡെങ്കിപ്പനി ഭീതിയില്‍ മലയോര ജനത
ഇരിട്ടി: ഡെങ്കി ഉള്‍പ്പെടെയുള്ള മഴക്കാല രോഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനെമങ്ങും ഊര്‍ജിതമായി നടക്കുമ്പോള്‍ ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അനാസ്ഥമൂലം ഇരിട്ടി നഗരസഭ ഉള്‍പ്പെടെ മലയോര മേഖലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് അമ്പതോളം പേരാണ് ഇരിട്ടി താലൂക്ക് പരിധിയിലെ വിവിധ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇരിട്ടി താലൂക്കാശുപത്രിയില്‍ മാത്രം ഇരുപത്തഞ്ചോളം പേരാണ് ചികില്‍സയിലുള്ളത്. അയ്യംങ്കുന്ന്, പായം, ആറളം, മുഴക്കുന്ന്, പടിയൂര്‍, ഉളിക്കല്‍ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. മഴക്കാലത്തിനുമുമ്പേ സാധാരണ നിലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണങ്ങളും നടത്താറുണ്ടെങ്കിലും ഇക്കുറി ഫലപ്രദമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ് മേധാവികള്‍ക്ക് സാധിച്ചിട്ടില്ല. കൊതുകുകളെ നശിപ്പിക്കുന്നതിനായി ഫോഗിങ് പോലും നടത്താന്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."