HOME
DETAILS
MAL
ഗോപിയുടെ ചികിത്സയ്ക്കായി കൂട്ടുകാര്‍ കൈകോര്‍ത്തു
backup
June 09 2017 | 19:06 PM
തളിപ്പറമ്പ്: കവിയും എഴുത്തുകാരനുമായ ടി. ഗോപിയുടെ ചികില്‍സക്ക് പണം കണ്ടെത്താനായി അദ്ദേഹത്തിന്റെ കവിതാസമാഹാരം വില്ക്കാന് സുഹൃത്തുക്കള്‍ സജീവമായി രംഗത്ത്. ഗോപിയുടെ 'ഹിഗ്വിറ്റയുടെ രണ്ടാം വരവ് ' എന്ന കവിതാസമാഹാരമാണ് കാന്‍സര്‍ ചികിത്സക്ക് വേണ്ടി ഇറക്കുന്ന പ്രത്യേക പതിപ്പ് എന്ന പേരില്‍ സുഹൃത്തുക്കള്‍ വില്‍പ്പന നടത്തുന്നത്. തളിപ്പറമ്പ് സര് സയ്യിദ് കോളജ് ഹിന്ദി വിഭാഗം തലവനും എഴുത്തുകാരനുമായ ഡോ. വി.ടി.വി മോഹനന്റെ നേതൃത്വത്തിലാണ് വില്പന. 100 രൂപയുടെ പുസ്തകം പലരും ഇരട്ടിയിലധികം വില നല്കി വാങ്ങിക്കുന്നുണ്ടെന്ന് മോഹനന് പറഞ്ഞു. തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ് ഗോപി. തോട്ടട സ്വദേശിയായ ഗോപിയുടെ ചികിത്സക്കായി ഇതിനകം തന്നെ ഒരു ലക്ഷത്തിലേറെ രൂപ പുസ്തക വില്പനയിലൂടെ ശേഖരിച്ചു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."