HOME
DETAILS

ഭൂമിയിടപാട്: കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കും കാനോനിക സമിതികള്‍ക്കും വീഴ്ചയെന്ന് സിനഡ്

  
backup
August 30, 2019 | 5:56 PM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d-3

 

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ അടക്കമുള്ള അതിരൂപത നേതൃത്വത്തിനും കാനോനിക സമിതികള്‍ക്കും വീഴ്ച സംഭവിച്ചതായി സിറോ മലബാര്‍ സഭ മെത്രാന്‍ സിനഡ്. ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത് സിറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പിനെതിരേയാണ് എന്നത് പ്രതിസന്ധികളെ കൂടുതല്‍ ഗുരുതരമാക്കി. വിവാദമായ ഭൂമി ഇടപാടില്‍ അതിരൂപതയിലെ കാനോനിക സമിതികളുടെയും സഹായ മെത്രാന്മാരുടെയും മെത്രാപ്പോലീത്തയുടെയും കൂട്ടായ ഉത്തരവാദിത്വത്തില്‍ വീഴ്ചകളുണ്ടായിട്ടുണ്ടെന്നും സിനഡ് വിലയിരുത്തി.
കര്‍ദിനാളോ സഹായ മെത്രാന്മാരോ അതിരൂപതയിലെ വൈദികരോ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ല എന്നാണ് വ്യക്തമാകുന്നതെന്നും സിനഡ് വിലയിരുത്തി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ചില വ്യാജരേഖകളും പ്രത്യക്ഷപ്പെട്ടു എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. സിനഡിനു വേണ്ടി പരാതി നല്‍കിയ വൈദികന്റെ മൊഴിക്ക് വിരുദ്ധമായി പ്രതികളാക്കപ്പെട്ടവരെ ഒഴിവാക്കാന്‍ പരാതിക്കാരന്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ മൊഴി നല്‍കിയിട്ടുണ്ട്. വസ്തുതകള്‍ക്ക് വിരുദ്ധമായി വ്യത്യസ്ത പ്രഥമവിവര മൊഴികള്‍ പൊലിസ് ഹാജരാക്കിയതിനു പിന്നില്‍ ചില സഭാവിരുദ്ധ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടെന്ന് സംശയിക്കുന്നതായും സിനഡ് വ്യക്തമാക്കി.
വ്യാജരേഖയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്തണം എന്ന ലക്ഷ്യത്തിലുറച്ചു നില്‍ക്കുന്നു. അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് അന്യായമായി ആരും പീഡിപ്പിക്കപ്പെടരുതെന്ന് സിനഡിന് നിര്‍ബന്ധമുണ്ട്. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കോലം കത്തിച്ച ചില വ്യക്തികളുടെ നടപടി സഭയ്ക്ക് തീരാക്കളങ്കമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; കാസർകോട് പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകൻ മരിച്ചു

Kerala
  •  7 days ago
No Image

പുതിയ സീസണിലെ ഉംറ വിസകൾ ജൂൺ 1 മുതൽ ലഭ്യമാകും; നടപടികൾ തുടങ്ങി മന്ത്രാലയം

Saudi-arabia
  •  7 days ago
No Image

അന്താരാഷ്ട്ര മ്യൂസിയം ദിനം; യുഎഇയിലെ 8 മ്യൂസിയങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

uae
  •  7 days ago
No Image

ഇന്ത്യൻ പരിശീലകർക്ക് കഴിയില്ലേ? വിദേശ പരിശീലകന് വേണ്ടി എന്നെ പുറത്താക്കി; ഹോക്കി ഇന്ത്യക്കെതിരെ പി.ആർ. ശ്രീജേഷ്

Others
  •  7 days ago
No Image

ഡൽഹിയിൽ നിർണായക ചർച്ചകൾ പൂർത്തിയായി; കേരള മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ്

Kerala
  •  7 days ago
No Image

മസ്‌കത്തില്‍ ഭിക്ഷാടനം മറയാക്കി കവര്‍ച്ച; വിദേശ വനിതകളുടെ സംഘം അറസ്റ്റില്‍

oman
  •  7 days ago
No Image

ബംഗാളിൽ കടുത്ത നടപടി: വോട്ടർ പട്ടികയിലില്ലാത്തവർക്ക് റേഷനും സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കും; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നീക്കം

National
  •  7 days ago
No Image

നിർണായക നീക്കവുമായി ദുബൈ ടാക്സി; 1.45 ബില്യൺ ദിർഹത്തിന് നാഷണൽ ടാക്സിയെ ഏറ്റെടുക്കും

uae
  •  7 days ago
No Image

നീറ്റ് പരീക്ഷാ തട്ടിപ്പ്: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ

National
  •  7 days ago
No Image

റായ്പൂരിൽ ചരിത്രം കുറിക്കുമോ വിരാട്; ടി20യിലെ അപൂർവ്വ നേട്ടം സ്വന്തമാക്കാൻ കിങ് ഇന്ന് കളത്തിലിറങ്ങുന്നു

Cricket
  •  7 days ago