HOME
DETAILS

കാട്ടാക്കടയുടെ ഹൃദയധമനിയായ കുളത്തുമ്മല്‍ തോട് കാണാന്‍ കലക്ടറെത്തി

  
backup
October 24, 2018 | 4:20 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%a7%e0%b4%ae%e0%b4%a8%e0%b4%bf

കാട്ടാക്കട: കാട്ടാക്കടയുടെ ഹൃദയധമനിയാണ് കുളത്തുമ്മല്‍ തോട്. തോട് കാണാനും തോടിന്റെ അവസ്ഥ മനസിലാക്കാനും കലക്ടറെത്തി. പിന്നാലെ ജനപ്രതിനിനിധികളും നാട്ടുകാരും. മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ തോട് നവീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് വിദ്യാര്‍ഥികളും. കുളത്തുമ്മല്‍തോട് കാട്ടാക്കടയിലെ ജലസോത്രസായിരുന്നു. കാട്ടാക്കട പഞ്ചായത്ത് പ്രദേശത്ത് കൂടെ സമൃദ്ധമായി ഒഴുകിയിരുന്ന തോട് അമ്പലത്തിന്‍കാല ഏലാ, അഞ്ചുതെങ്ങുംമൂട് ഏലാ, മംഗലയ്ക്കല്‍ ഏലാ, ആമച്ചല്‍ ഏലാ എന്നിവിടങ്ങളിലെ നെല്‍കൃഷിക്ക് വെള്ളം ലഭ്യമാക്കിയിരുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്ന ഒന്നായിരുന്നു.
ഇന്ന് പലയിടങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന്റെ ഭാഗമായും അനധികൃത കൈയ്യേറ്റങ്ങളുടെ ഭാഗമായും അശാസ്ത്രീയ നിര്‍മാണങ്ങളുടെ ഭാഗമായും ഒഴുക്ക് തടസപ്പെട്ട് നശിച്ചിരിക്കുകയാണ്. കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കാട്ടാക്കട പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളത്തുമ്മല്‍ തോടിനെ മാലിന്യമുക്തമാക്കി തോടിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.
ഇതിന്റെ ഭാഗമായാണ് കുളത്തുമ്മല്‍തോട് നവീകരണത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ കെ. വാസുകിയുടെ നേതൃത്വത്തില്‍ ഇന്നലെ നീര്‍ത്തട സംരക്ഷണ യാത്ര നടന്നത്.
തോടിന്റെ നിലവിലെ സ്ഥിതി നേരിട്ട് കണ്ടു മനസിലാക്കുന്നതിനായി കലക്ടര്‍, പഞ്ചായത്ത് മെംബര്‍മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ്, എസ്.പി.സി കേഡറ്റുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ കുളത്തുമ്മല്‍ തോടിന്റെ ഉത്ഭവസ്ഥാനത്തുള്ള മൈലാടി കുളത്തില്‍ നിന്നും രാവിലെ എട്ടിന് ആരംഭിച്ച യാത്ര 10 കിലോമീറ്റര്‍ പിന്നിട്ട് കാട്ടാക്കട പഞ്ചായത്തിന്റെ അതിര്‍ത്തിയായ തൊട്ടരുവിയില്‍ സമാപിച്ചു. നീര്‍ത്തട സംരക്ഷണ യാത്രയെ അഞ്ചുതെങ്ങിന്‍മൂട്, കഞ്ചിയൂര്‍ക്കോണം, ചാരുപാറ, കൊമ്പാടിക്കല്‍, പാറച്ചല്‍, കാലക്കോട്, അമ്പലത്തിന്‍കാല, പൊന്നറകോണം എന്നിവിടങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു.
യാത്രയിലുടനീളം തോട്ടിലേയ്ക്ക് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തോടിലേയ്ക്ക് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത് അവസാനിപ്പിക്കുന്നതിന് ജനപ്രതിനിധികളും നാട്ടുകാരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ആവശ്യമായ സ്ഥലങ്ങളില്‍ പഞ്ചായത്ത് നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  10 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  10 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  10 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  10 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  10 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  10 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  10 days ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  10 days ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  10 days ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  10 days ago


No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  10 days ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  10 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  10 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  10 days ago