കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു: പ്രകാശ് ജാവേദ്കര്‍
ഇരിട്ടി: മോദിസര്‍ക്കാര്‍ രാജ്യത്തെ പുരോഗതയിലേക്ക് നയിക്കാന്‍ പ്രയത്‌നിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നുവെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍. ഇരിട്ടിക്കടുത്ത് വിളക്കോട് വടക്കിനില്ലം കോളനിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിസര്‍ക്കാര്‍ മൂന്നുവര്‍ഷം കൊണ്ട് അരക്കോടി ആദിവാസികള്‍ക്ക് ഭൂമി നല്‍കി. വികസനരംഗത്ത് ഇത്രയേറെ കുതിച്ചുചാട്ടമുണ്ടായ കാലം വേറെയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്. വി.കെ സജീവന്‍, വി.കെ സജീവന്‍, സി. സത്യപ്രകാശന്‍, വത്‌സന്‍ തില്ലങ്കേരി സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.
കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി പ്രത്യേകം തയാറാക്കിയ പന്തലില്‍ അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."