കാറുകള്‍ കൂട്ടിയിടിച്ച് ശബരിമല തീര്‍ഥാടകര്‍ക്ക് പരുക്ക്
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്, കീഴായിക്കോണം ജങ്ഷന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ശബരിമല തീര്‍ഥാടകരായ അഞ്ചു പേര്‍ക്ക് പരുക്ക്. ശബരിമല തീര്‍ഥാടകരും, കര്‍മ്മസമിതി പ്രവര്‍ത്തകരുമായ നെയ്യാറ്റിന്‍കര വന്ദനത്തില്‍ മഹേശന്‍ നായര്‍ (51), മകന്‍ അഭിജിത്ത് (20), നെയ്യാറ്റിന്‍കര സ്വദേശികളായ നഞ്ചന്തല സുരേഷ് (45), പ്രമേഷ് (42), മുരളീധരന്‍ (53) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ പുലര്‍ച്ചെ നാലോടെ കീഴായിക്കോണം സ്മിത ഓഡിറ്റോറിയത്തിന് മുന്‍വശത്ത് വച്ചായിരുന്നു അപകടം. തിരുവനന്തപുരം ഏയര്‍പോര്‍ട്ടില്‍ നിന്ന് കിളിമാനൂര്‍ ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാറും, ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
വെഞ്ഞാറമൂട് പൊലിസും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. പരുക്കേറ്റവരെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."