അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ സംഘടന; സര്‍ക്കാരിനെ വെട്ടി സി.പി.ഐ
കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടത്തുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് തലവേദനയായി സി.പി.ഐ ട്രേഡ് യൂനിയന്‍ സംഘടനയായ എ.ഐ.ടി.യു.സി. സംസ്ഥാനത്തെ അംഗീകാരമുള്ളതും അല്ലാത്തതുമായ സ്‌കൂളുകളിലെ ആറായിരം അധ്യാപകരെ ഉള്‍ക്കൊള്ളിച്ചു പുതിയ സംഘടന രൂപീകരിക്കുന്നു. നിലവില്‍ ആള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ എന്ന പേരില്‍ മാനേജ്‌മെന്റുകളുടെ ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അധ്യാപകരെയും ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചു ഒരു ട്രേഡ് യൂനിയന്‍ സംഘടനയില്ല. ഈ വിടവിലേക്കാണ് എ.ഐ.ടി.യു.സി നുഴഞ്ഞുകയറുന്നത്.
അണ്‍ എയ്ഡഡ് സ്‌കൂളില്‍ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തില്‍ സ്‌കൂള്‍ ഉടമകള്‍ പരസ്യവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്വകാര്യ സ്‌കൂളുകളില്‍ നിന്നു ഒരുലക്ഷം കുട്ടികള്‍ കൊഴിഞ്ഞുപോയതിനാല്‍ ഇവര്‍ സമ്മര്‍ദത്തിലായി. ഇതാണ് ഭരണകക്ഷിയിലെ തന്നെ ഒരു പ്രമുഖ പാര്‍ട്ടിയുമായി ധാരണയിലെത്താന്‍ ഇവരെ പ്രേരിപ്പിച്ചത്.
സ്‌കൂളുകളില്‍ എ.ഐ.ടി.യു.സി രൂപീകരിക്കുന്ന സംഘടനയ്ക്കു സര്‍വസഹായവും ചെയ്യുമെന്ന് സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ ഭാരവാഹി അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന്റെ രണ്ടുദിനം മുന്‍പ് സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത 1600 സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ തലേ ദിനം ഇതു പിന്‍വലിച്ചു. എല്‍.ഡി.എഫ് യോഗത്തിലും ഈ നടപടി ചര്‍ച്ചയായില്ല.
തത്കാലം അണ്‍ എയ്ഡഡ് സ്‌കൂള്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്ത സി.പി.ഐ നിലപാട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ജില്ലകളിലെത്തുകയോ നടപ്പാവുകയോ ചെയ്തില്ല.
കോടതിയില്‍ നിന്നു സ്‌റ്റേ ലഭിക്കുന്നതിനാല്‍ അംഗീകാരമില്ലാത്ത സ്‌കൂളടക്കം സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതൊന്നും അടച്ചുപൂട്ടല്‍ പ്രയാസമായിരിക്കുമെന്നാണ് സി.പി.ഐയുടെ വിലയിരുത്തല്‍. ഇതുകൂടാതെ തുച്ഛ വരുമാനത്തിന് ജോലിചെയ്യുന്ന ഉന്നത ബിരുദമുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും സ്ഥിതി പരിതാപകരമാവുകയും ചെയ്യും.
അതിനാല്‍ ഈ സ്‌കൂളുകളുടെ അകത്തളങ്ങളിലേക്കു കയറി അവകാശ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കി സംഘടനാശേഷി വര്‍ധിപ്പിക്കാനാണ് പാര്‍ട്ടി എ.ഐ.ടി.യു.സിയോട് നിര്‍ദേശിച്ചിട്ടുള്ളത്. പൊതുവിഭ്യാഭ്യാസ സംരക്ഷണമെന്ന പേരില്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയെ വഴിവിട്ടു സഹായിക്കുന്നുമെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളിലുണ്ട്.
നിലവില്‍ ആള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ എന്ന പേരില്‍ മാനേജ്‌മെന്റുകളുടെ ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അധ്യാപകരെയും ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചു ഒരു ട്രേഡ് യൂനിയന്‍ സംഘടനയില്ല. ഈ വിടവിലേക്കാണ് എ.ഐ.ടി.യു.സി നുഴഞ്ഞുകയറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."