റേഷന്‍ കാര്‍ഡ് വിതരണം: ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ്
കാസര്‍കോട്: പുതിയ റേഷന്‍ കാര്‍ഡ് വിതരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലയോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നു മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി. മറ്റു ജില്ലകളില്‍ റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങിയിട്ട് നാളുകളേറെയായിട്ടും കന്നഡ ഭാഷയിലും പ്രിന്റ് ചെയ്യണമെന്ന കാരണം പറഞ്ഞ് കാസര്‍കോട് താലൂക്കില്‍ ഇതുവരെ കാര്‍ഡ് വിതരണം തുടങ്ങിയിട്ടില്ല. എന്നാല്‍ കന്നഡ ഭാഷ കൂടി പ്രിന്റ് ചെയ്യാത്ത കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫിസിനു കീഴില്‍ ആകെ ഏഴു റേഷന്‍ കടകളില്‍ മാത്രമാണ് കാര്‍ഡ് വിതരണം ആരംഭിച്ചത്.
റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ ഭാഗമായി നാലു വര്‍ഷത്തോളമായി കൂട്ടിച്ചേര്‍ക്കലോ നീക്കം ചെയ്യലോ റേഷന്‍ കാര്‍ഡ് വിഭജനമോ തെറ്റുത്തിരുത്തലോ സാധ്യമാകുന്നില്ല. ഇതു മൂലം സാധാരണക്കാര്‍ ഏറെ ദുരിതമനുഭവിക്കുകയാണെന്നും ജില്ലയില്‍ എത്രയും വേഗം റേഷന്‍ കാര്‍ഡ് വിതരണം ചെയ്യണമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."