'മാലിന്യപ്ലാന്റ് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന വാദം പൊളിഞ്ഞു'
നെടുമങ്ങാട്: പെരിങ്ങമ്മല മാലിന്യപ്ലാന്റ് സംബന്ധിച്ച് ഗവണ്മെന്റ് തീരുമാനമെടുത്തിട്ടില്ലെന്ന എം.എല്‍.എയുടെയും ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വാദം പൊളിഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ആനാട് ജയന്.
കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് കോര്പ്പറേഷന്നിന്ന് ലഭിച്ച ഉത്തരവില്‍ വളരെ വ്യക്തമായി മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല അഗ്രിഫാമിലാണെന്നും ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുയാണെന്നും ഇനി ആഗോള ടെന്‍ഡര്‍ നടപടി മാത്രമെയുള്ളുവെന്ന് കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് കോര്പ്പറേഷന് രേഖകളിലൂടെ പറയുമ്പോള്‍ എം.എല്‍.എയും ത്രിതല പഞ്ചായത്ത് അധികാരികളും മന്ത്രിമാര്‍ക്ക് നിവേദനം നല്കി ചിത്രങ്ങള്‍ പത്രങ്ങളില്‍ നല്കി ഒരു ജനത നടത്തുന്ന സമരത്തെ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും ആനാട് ജയന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."