HOME
DETAILS
MAL
വംശീയവാദികളില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ഇല്‍ഹാന്‍ ഉമര്‍
backup
August 30 2019 | 18:08 PM
ന്യൂയോര്‍ക്ക്: വംശീയവാദികളില്‍ നിന്ന് നിരന്തരം വധഭീഷണി വരുന്നതായും എപ്പോള്‍ വേണമെങ്കിലും താന്‍ കൊല്ലപ്പെട്ടേക്കാമെന്നും ചരിത്രത്തിലാദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ മുസ്ലിം വനിത ഇല്‍ഹാന്‍ ഉമര്‍. നിരന്തരം അജ്ഞാത വധഭീഷണി വരുന്നതുകൊണ്ടാണ് ഇപ്പോള്‍ സുരക്ഷാ ഗാര്‍ഡുകളുമായി നടക്കേണ്ടിവരുന്നതെന്നും അവര്‍ പറഞ്ഞു.
ഇല്‍ഹാന്‍ ഉമറിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് അലബാമയില്‍നിന്നുള്ള റിപ്പബ്ലിക്കന്മാര് ആവശ്യപ്പെട്ടിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ട ഒരു ലോകത്ത് ജീവിക്കേണ്ടിവരുന്നതില്‍ വെറുപ്പ് തോന്നുന്നുവെന്നാണ് അവര്‍ പറയുന്നത്. ഇസ്റാഈലിനു യു.എസ് സഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന അവരുടെ നിലപാട് ജൂതന്മാരെ ചൊടിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."