HOME
DETAILS

ആള്‍ക്കൂട്ട കൊലപാതകത്തിനെതിരേ ബില്‍ പാസാക്കി ബംഗാള്‍

  
backup
August 30 2019 | 18:08 PM

%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

കൊല്‍ക്കത്ത: ആള്‍ക്കൂട്ട കൊലപാതകത്തിനെതിരേയുള്ള നിയമ നിര്‍മാണവുമായി ബംഗാള്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മമത ബാനര്‍ജി അവതരിപ്പിച്ച ബില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ്, സി.പി.എം എന്നിവരുടെ പിന്തുണയോടെയാണ് പാസാക്കിയത്. എന്നാല്‍ ബി.ജെ.പി ബില്ലിനെ എതിര്‍ക്കുകയോ പിന്തുണക്കുകയോ ചെയ്തില്ല.
ഗവര്‍ണര്‍ ഒപ്പിടുന്നതോടെ ഇത് നിയമമാകും. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിയമം നിര്‍മിക്കാത്തതിനെ തുടര്‍ന്നാണ് സംസ്ഥാനം ഇത്തരമൊരു ബില്‍ കൊണ്ടുവന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു.
ആള്‍ക്കൂട്ട കൊലപാതകം സാമൂഹിക വിപത്താണ്. ഇതിനെതിരേ എല്ലാവരും ഒരുമിച്ച് പോരാടണമെന്നും അവര്‍ ബില്‍ സഭയില്‍ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ സുപ്രിം കോടതി നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ അവബോധം നല്‍കണമെന്നും അവര്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്നതോടൊപ്പം ഒന്നു മുതല്‍ അഞ്ച് ലക്ഷം വരെ പിഴ നല്‍കണമെന്നുമാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. മതം, ജാതി, വര്‍ഗം, ലിംഗം, ജന്മ സ്ഥലം, ഭാഷ, രാഷ്ട്രീയ നിലപാടുകള്‍, തുടങ്ങിയ ഏത് തരത്തിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളും നിയമത്തിന്റെ കീഴില്‍ വരും.
ഇതിനായി സര്‍ക്കാര്‍ ഒരു നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തുകയും ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയും ചെയ്യും. കൊലപാതകത്തിന് സാക്ഷി പറയുന്നവരുടെ സംരക്ഷണവും ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരവും കുറ്റവാളികളെ സഹായിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ബില്‍ ഉറപ്പുനല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  21 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  21 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  21 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  21 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  21 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  21 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  21 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  21 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  21 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  21 days ago