പടന്നക്കാട് കാര്‍ഷിക കോളജില്‍ തെങ്ങു പ്രദര്‍ശനത്തോട്ടം ഒരുങ്ങുന്നു
സ്‌കൂള്‍, കോളജ് പച്ചക്കറിത്തോട്ട നിര്‍മാണത്തിനുള്ള പച്ചക്കറി വിത്തുകള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മന്ത്രിക്കു കൈമാറി
നീലേശ്വരം: പടന്നക്കാട് കാര്‍ഷിക കോളജില്‍ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത അത്യുല്‍പാദന ശേഷിയുള്ള സങ്കരയിനം തെങ്ങിനങ്ങളുടെയും നാടന്‍ തെങ്ങിനങ്ങളുടെയും പ്രദര്‍ശനത്തോട്ടം ഒരുക്കുന്നു. നാളികേര മിഷന്‍, പടന്നക്കാട് കാര്‍ഷിക കോളജ് എന്‍.എസ്.എസ് യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് 'കേരനിര' എന്ന പേരില്‍ പ്രദര്‍ശനത്തോട്ടം ഒരുക്കുന്നത്.
കാര്‍ഷിക കോളജില്‍ കേരശ്രീ തെങ്ങിന്‍തൈ നട്ട് വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍, കോളജ് പച്ചക്കറിത്തോട്ട നിര്‍മാണത്തിനുള്ള പച്ചക്കറി വിത്തുകള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മന്ത്രിക്കു കൈമാറി. എം. രാജഗോപാലന്‍ എം.എല്‍.എ, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി ജയരാജന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ് റാഫി, കാര്‍ഷിക കോളജ് അസോഷ്യേറ്റ് ഡീന്‍ ഡോ.എം. ഗോവിന്ദന്‍, കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗവും വെള്ളായണി കാര്‍ഷിക കോളജ് ഡീനുമായ ഡോ.എ. അനില്‍കുമാര്‍, പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ.പി.ആര്‍ സുരേഷ് കുമാര്‍, നാളികേര മിഷന്‍ ഡയറക്ടര്‍ ഡോ.ആര്‍. സുജാത, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ.കെ.ജി സംഗീത, ഫാം ഇന്‍ ചാര്‍ജ് ഡോ.ടി.കെ ബ്രിജിറ്റ്, ഫാം മാനേജര്‍ പി.വി സുരേന്ദ്രന്‍, കാര്‍ഷിക കോളജ് അധ്യാപകര്‍, ജീവനക്കാര്‍, ഫാം തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."