തീരദേശ റോഡിന് ഉടന്‍ ശാപമോക്ഷം; 1.77 കോടി രൂപ അനുവദിച്ചു
കൊല്ലം: തുടര്‍ച്ചയായി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്ന് ഗതാഗതം ബുദ്ധിമുട്ടിലായ കൊല്ലം തീരദേശപാതയിലെ ഗതാഗത പ്രതിസന്ധിക്ക് വൈകാതെ പരിഹാരം. മഴയില്‍ തകര്‍ന്ന ലക്ഷ്മിപുരം മുക്കം പൊഴി റോഡ് വീതി കൂട്ടി ബലപ്പെടുത്താന്‍ ഭരണാനുമതിയായി.
നിലവില്‍ പലയിടങ്ങളിലും മൂന്ന് മീറ്ററില്‍ താഴെ മാത്രം വീതിയുള്ള റോഡ് അഞ്ച് മീറ്ററായാണ് വികസിപ്പിക്കുന്നത് ഏകദേശം ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരത്തിലുള്ള വികസനത്തിന് 1.77 കോടി രൂപ അനുവദിച്ചു. നേരത്തെ ഭരണാനുമതി ലഭിച്ച മയ്യനാട് മുക്കം ബോട്ട് ജെട്ടി റോഡ് വീതി കൂട്ടി ബലപ്പെടുത്തുന്നതിനും കരാറായി. 1.89 കോടിയാണ് ഇതിനുള്ള പദ്ധതി തുക. ഇതിനൊപ്പം തന്നെ ലക്ഷ്മിപുരം മുക്കം പൊഴി റോഡ് നിര്‍മ്മാണത്തിനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും തുക അനുവദിച്ചിരുന്നില്ല.
താന്നിപാലം ലക്ഷ്മിപുരം തോപ്പ് റോഡ് വികസനത്തിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഏകദേശം ഒരുകിലോ മീറ്ററോളം നീളമുള്ള ഈ റീച്ചിന്റെ വീതികൂട്ടലിനായി 31 ഓളം വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് വൈദ്യുതി വകുപ്പില്‍ നിന്ന് അനുമതിയായി. ഇതുവഴിയുള്ള കുടിവെള്ള പൈപ്പ് ലൈനുകള്‍ കൂടി മാറ്റി സ്ഥാപിക്കുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും ഇരവിപുരം പാലം മുതല്‍ കൊണ്ടയത്ത് പാലം വരെയുള്ള ഭാഗം ഗതാഗത യോഗ്യമാക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീറിംഗ് വകുപ്പിന്റെ 85.5 ലക്ഷം രൂപയുടെ പദ്ധതിക്ക് രണ്ട് മാസം മുന്‍പ് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും നിര്‍മാണം ആരംഭിക്കാനാകാത്ത സ്ഥിതിയാണ്. കനത്തമഴയില്‍ റോഡ് പലയിടങ്ങളിലും കൊല്ലം തോട്ടിലേക്ക് ഇടിഞ്ഞു താഴ്ന്നതാണ് കാരണം. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ ഭാഗത്ത് പാര്‍ശ്വഭിത്തി കെട്ടല്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ റോഡിന്റെ പുനര്‍നിര്‍മാണം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."