HOME
DETAILS
MAL
പോത്തിനെ മോഷ്ടിച്ചു; അഅ്‌സംഖാനെതിരേ കേസ്
backup
August 30, 2019 | 6:33 PM
ലഖ്‌നൗ: പോത്തുകളെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഅ്‌സംഖാനെതിരേ കേസ്. ആസിഫ്, സാക്കിര്‍ അലി എന്നിവരുടെ പരാതിയിലാണ് പര്‍ലമെന്റ് അംഗം കൂടിയായ അഅ്‌സംഖാനെതിരേ പൊലിസ് കേസെടുത്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അഅ്‌സംഖാന് പുറമെ മുന്‍ സര്‍ക്കിള്‍ ഓഫിസര്‍ അലേ ഹസന്‍ ഉള്‍പ്പെടെ മറ്റ് അഞ്ചു പേര്‍ക്കെതിരേയും കേസുണ്ട്. 2016 ഓക്ടോബര്‍ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഘോസിയാന്‍ യത്തീംഖാനക്കടുത്ത് ആസിഫും സാക്കിര്‍ അലിയും താമസിച്ചിരുന്നു. ഈ വീട്ടില്‍ അഅ്‌സംഖാനും സംഘവും അനധികൃതമായി കയറുകയും നാശനഷ്ടങ്ങളുണ്ടാക്കിയതിന് പുറമെ പോത്തിനെ മോഷ്ടിക്കുകയുമായിരുന്നു. 25,000 രൂപ നഷ്ടപ്പെട്ടതായും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."