യു.എസ് ഓപ്പണ്‍: സിമോണ ഹാലെപ്പിന് അട്ടിമറി
ന്യൂയോര്‍ക്ക്: നിലവിലെ വിംബിള്‍ഡണ്‍ കിരീടജേത്രിയും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ റൊമാനിയയുടെ സിമോണ ഹാലെപ് യു.എസ് ഓപ്പണ്‍ ടെന്നിസില്‍ അട്ടിമറി നേരിട്ടു. നിലവിലെ ലോക നാലാം നമ്പര്‍ താരമായ ഹാലെപ്, യോഗ്യതാ മത്സരം കളിച്ചെത്തിയ അമേരിക്കയുടെ ടെയ്‌ലര്‍ ടൗണ്‍സെന്റിനോടാണ് കടുത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെട്ടത്. ആദ്യ സെറ്റ് 6-2ന് സ്വന്തമാക്കിയ ഹാലെപ് എന്നാല്‍ രണ്ടും മൂന്നും സെറ്റ് കളഞ്ഞുകുളിച്ചാണ് കിരീടമോഹം തുലച്ചത്. നിലവില്‍ ലോക 116 ാം നമ്പര്‍ താരമാണ് ടൗണ്‍സെന്റ്. മുന്‍ വിംബിള്‍ഡണ്‍ ചാംപ്യനും നിലവിലെ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ഫൈനലിസ്റ്റുമായ പെട്രാ ക്വിറ്റോവയും അട്ടിമറി പരാജയം രുചിച്ചു.
പുരുഷന്‍മാരില്‍ സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാല്‍, സ്റ്റാന്‍ വാവ്‌റിങ്ക, ഡേവിഡ് ഗോഫിന്‍, മരിന്‍ സിലിച്ച്, ജോണ്‍ ഇസ്‌നര്‍, അലക്‌സാണ്ടര്‍ സെറേവ് എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. വനിതകളില്‍ കഴിഞ്ഞ യു.എസ് ഓപ്പണിലെ ജേതാവും ഒന്നാം നമ്പര്‍ താരവുമായ നവോമി ഒസാക, കരോളിന്‍ വോസ്‌നിയാക്കി, യെലേന ഒസ്റ്റപെങ്കോ എന്നിവരും അടുത്ത റൗണ്ടിലേക്ക് ടിക്കറ്റെടുത്തു. 2014ലെ യു.എസ് ഓപ്പണ്‍ ജേതാവ് മരിന്‍ സിലിച്ചും 2018ലെ വിംബിള്‍ഡണ്‍ സെമി ഫൈനലിസ്റ്റ് ജോണ്‍ ഇസ്‌നറും മൂന്നാം റൗണ്ടില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം തീപാറും. എതിരാളി പിന്‍മാറിയതിനെ തുടര്‍ന്ന് മുന്‍ ചാംപ്യന്‍ റാഫേല്‍ നദാലിന് വാക്കോവര്‍ ലഭിക്കുകയായിരുന്നു.
നിലവിലെ ലോക ആറാം നമ്പര്‍ താരമായ ക്വിറ്റോവ 88ാം താരം ആേ്രന്ദ പെറ്റ്‌കോവിച്ചിനോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 6-4,6-4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."