പട്ടികജാതി വികസനങ്ങളെ പിന്നോട്ടടിക്കുന്നത് ഉദ്യോഗസ്ഥ അനാസ്ഥ: കെ.സി വേണുഗോപാല്‍
മുഹമ്മ: പട്ടിക ജാതി വിഭാഗങ്ങളുടെ ഉന്നമനതത്തിനായി നടപ്പിലാക്കുന്ന പദ്ധതികളെ തകര്‍ക്കുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥകളാണെന്ന് കെ.സി വേണുഗോപാല്‍ എം.പിപറഞ്ഞു. മാരാരിക്കുളം വടക്ക് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘത്തിന്റെ കമ്മ്യൂണിറ്റി ഹാളിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് ഭരണകാലത്ത് പട്ടികജാതിക്കാരുടെ വികസനത്തിന് തുടങ്ങി വച്ച പദ്ധതികള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അട്ടിമറിച്ചതായും കെ.സി വേണുഗോപാല്‍ ആരോപിച്ചു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന് അധ്യക്ഷത വഹിച്ചു.കെ.പി.സി.സി നിര്‍വ്വാഹക സമതി അംഗം ബി.ബൈജു സംഘത്തിന്റെ മുന്‍ പ്രസിഡന്റ് വി.വി .ചിന്നപ്പന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.പി.പ്രകാശന്,പ്രഭാമധു,പി.രാധാകൃഷ്ണന്,സി.വി മനോഹരന് ,എം.ബി രാജപ്പകുറുപ്പ് ,ഡി.ഹര്‍ഷകുമാര്‍,കെ.വി ജോസി,സി.കെ ഹരിലാല്‍,കെ.കിംഗ്കോങ്,ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."