ആറ്റില്‍ നീന്താനിറങ്ങിയ യുവാവിനെ കാണാതായി
കുട്ടനാട് : ഹൗസ് ബോട്ട് യാത്രക്കിടെ ആറ്റില്‍ നീന്താനിറങ്ങിയ യുവാവിനെ കാണാതായി. തൃശൂര്‍ വെണ്മണിക്കര പഞ്ചായത്ത് താനോലി വീട്ടില്‍ വിജയന്റെ മകന് വിനിത് (34) നെയാണ് കാണാതായത്.
ഇന്നലെ പകല്‍ മൂന്നോടെ ചേന്നംകരി പാണ്ടിശേരി ജട്ടിക്കു സമീപമാണ് സംഭവം. തൃശൂര്‍ സ്വദേശികളായ എട്ടുപേരും ആലപ്പുഴക്കാരായ രണ്ടു പേരും ഉള്‍പ്പടെ 10 പേരടങ്ങുന്ന സുഹൃദ്് സംഘത്തോടൊപ്പം ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് ആലപ്പുഴയില്‍ നിന്ന് ഹൗസ് ബോട്ട് യാത്ര ആരംഭിച്ചത്.
ബോട്ട്ചേന്നംകരി പാണ്ടിശേരികടവിലെത്തിയപ്പോള് ഇയാള്‍ ആറ്റില്‍ നീന്താനിറങ്ങുകയും തുടര്‍ന്ന് നീന്തി ആറിന് മറുകര എത്താറായപ്പോള്‍ താണുപോവുകയുമായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാരും ബോട്ട് ജീവനക്കാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടാകാഞ്ഞതിനെ തുടര്‍ന്ന് പുളിങ്കുന്ന് പോലീസും ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. രാത്രി എട്ട് വരെ തെരച്ചില്‍ നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല. തെരച്ചില്‍ ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."