ഇന്ത്യ- വിന്‍ഡീസ് രണ്ടാം ടെസ്റ്റ്; തുടക്കം അത്ര പോര
കിങ്സ്റ്റന്‍: രണ്ടാം ടെസ്റ്റും ജയിച്ച് ട്രിപ്പിള്‍ പരമ്പര സ്വന്തമാക്കാമെന്ന മോഹവുമായി ഇന്നലെ സബീന പാര്‍ക്ക് മൈതാനത്തിറങ്ങിയ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. ടോസ് ലഭിച്ച വിന്‍ഡീസ്, പിച്ചിന്റെ കാലാവസ്ഥ മുതലെടുത്ത് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 30 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ്. 100 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 41 റണ്‍സുമായി മയാങ്ക് അഗര്‍വാളും അഞ്ചു റണ്‍സെടുത്ത് നായകന്‍ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. വിന്‍ഡീസിന് വേണ്ടി അരങ്ങേറ്റം കുറിച്ച റഖീം കോണ്‍വാല്‍ ഒരു വിക്കറ്റ് നേടി.
ആദ്യ ടെസ്റ്റിലെ അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസാവട്ടെ, മോശം ഫോമിനെ തുടര്‍ന്ന് പുറത്താക്കിയ മിഗ്വേല്‍ കുമ്മിന്‍സിന് പകരം ടീമിലെത്തിയ കീമോ പോളിന് അവസരം നല്‍കിയില്ല. പകരം അരങ്ങേറ്റ മത്സരത്തിനായി റഖീം കോണ്‍വാളിനെ വിളിച്ചു. പരുക്കേറ്റ ഷായ് ഹോപിന് പകരം ജാമര്‍ ഹാമില്‍ട്ടനെയും കളത്തിലിറക്കി.
ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും ചേതേശ്വര്‍ പൂജാരയും പതിയെ കളിച്ചു തുടങ്ങിയെങ്കിലും സ്‌കോര്‍ 32ല്‍ നില്‍ക്കേ ഏഴാം ഓവറില്‍ വിന്‍ഡീസിന് ബ്രേക് ത്രൂ ലഭിച്ചു. ഹോള്‍ഡര്‍ എറിഞ്ഞ ഈ ഓവറില്‍ സ്ലിപ്പില്‍ സ്ഥാനം പിടിച്ച റഖീം കോണ്‍വാലിസിന് ക്യാച്ച് നല്‍കി കെ.എല്‍ രാഹുല്‍(13) മടങ്ങി. തുടര്‍ന്ന് കളത്തിലിറങ്ങിയ ചേതേശ്വര്‍ പൂജാരയ്ക്ക് ഇത്തവണയും തിളങ്ങാന്‍ കഴിഞ്ഞില്ല. ആറു റണ്‍സെടുത്ത പൂജാരയെ റഖീം കോണ്‍വാല്‍ ബ്രൂക്‌സിന്റെ കൈകളിലെത്തിച്ചു. അപ്പോള്‍ സ്‌കോര്‍ 46. പിന്നീടാണ് കോഹ്‌ലിയും അഗര്‍വാളും ചേര്‍ന്ന് അപരാജിത കൂട്ടുകെട്ടുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."