HOME
DETAILS

ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ ഏകദിനം; ഇന്ന് രണ്ടാം അങ്കം

  
backup
August 30 2019 | 19:08 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%8e-%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a3%e0%b4%be%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


തിരുവനന്തപുരം: ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള പ്രവേശനപ്പരീക്ഷയുടെ രണ്ടാംഘട്ടത്തിനായി ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ ഇന്ത്യന്‍ യുവ നിരയുടെ രണ്ടാം പടപ്പുറപ്പാട് ഇന്ന്. രാവിലെ ഒന്‍പത് മുതല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തില്‍ ആധികാരിക ജയത്തോടെ പരമ്പരയില്‍ മുന്നിലെത്തിയ ഇന്ത്യന്‍ നിരയില്‍ കാര്യമായ അഴിച്ചു പണിക്ക് സാധ്യതയില്ല. എന്നാല്‍ ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ചത് മുതല്‍ ഇന്ത്യന്‍ സ്പിന്നിന് മുന്നില്‍ തകര്‍ന്നടിഞ്ഞതുവരെയുള്ള പിഴവുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനുറച്ചാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ പുറത്തെടുത്ത ഓള്‍ റൗണ്ട് മികവ് ഇന്നും തുടരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ യുവനിര. അക്ഷര്‍ പട്ടേലും ശുഭ്മാന്‍ ഗില്ലും ശിവം ദുബൈയും ഇന്ത്യക്ക് നല്‍കിയ ബാറ്റിങ് മികവും ചഹാലിന്റെ ബൗളിങ് മാസ്മരികതയും ഇന്നും ഇന്ത്യന്‍ ടീമിന് കരുത്തേകുമെന്ന വിശ്വസത്തിലാണ് ആരാധകര്‍. സ്ഥിരത പുലര്‍ത്താനായി ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങാനൊരുങ്ങുമ്പോള്‍ വീണ്ടുമൊരു റണ്‍മല കയറുമോയെന്ന് കണ്ടറിഞ്ഞ് കാണണം.
ഇന്ത്യന്‍ സ്പിന്‍ കരുത്തിന് മുന്നില്‍ മുട്ടുമടക്കിയ ടീമിനെ പരമ്പരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ പതിനെട്ടടവും പുറത്തെടുക്കും. ഇന്ത്യക്കെതിരേ റീസ ഹെന്‍ഡ്രിക്‌സിനും ഹെന്റിച്ച് ക്ലാസനും മാത്രമാണ് തിളങ്ങാനായത്. ഇന്ത്യന്‍ ബൗളര്‍മാരുടെ സ്വിങ് തിരിച്ചറിയുന്നതിലുണ്ടായ പിഴവാണ് നിശ്ചിത 47 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയുയര്‍ത്തിയ 327 റണ്‍സ് ദക്ഷിണാഫ്രിക്കക്ക് ബാലികേറാമലയായത്. ഇന്ത്യന്‍ ബൗളിങ് വെല്ലുവിളിയെ നേരിടാന്‍ ദക്ഷിണാഫ്രിക്ക എന്ത് തന്ത്രമാണ് മെനയുന്നതെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കാണികള്‍ക്ക് രാവിലെ 8.30 മുതല്‍ നാലാം നമ്പര്‍ ഗേറ്റിലൂടെ സ്‌പോര്‍ട്‌സ് ഹബ്ബിലേക്ക് പ്രവേശനം സൗജന്യമാണ്. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് തത്സമയം സംപ്രേക്ഷണം ചെയ്യും.


ദ്രാവിഡ് മടങ്ങി


ഇന്ത്യ എ ടീമിന്റെ വിജയങ്ങളുടെ അണിയറക്കാരന്‍ രാഹുല്‍ ദ്രാവിഡ് ബംഗളൂരുവിലേക്ക് മടങ്ങി. ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായാണ് മുന്‍ കോച്ച് മടങ്ങിയത്. പകരം സീതാന്‍ഷു കൊടക്ക് ഇന്ത്യന്‍ ക്യാംപില്‍ ചേര്‍ന്നു. ബൗളിങ് കോച്ചായി മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രമേശ് പവാര്‍ ഇന്ത്യ എ ടീമിനൊപ്പം കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  16 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  16 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  16 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  16 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  16 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  16 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  16 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  16 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  16 days ago