ചാംപ്യന്‍സ് ലീഗ് ഡ്രോ വിയര്‍ത്ത് കളിക്കാനൊരുങ്ങി ബാഴ്സലോണ
മ്യൂണിക്: 2019-20 ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളുടെ ഡ്രോ അവസാനിച്ചപ്പോള്‍ മരണക്കളിക്കൊരുങ്ങി കഴിഞ്ഞ ലാലിഗ ചാംപ്യന്മാരായ ബാഴ്സലോണ. ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനുമടങ്ങുന്ന എഫ് ഗ്രൂപ്പിലാണ് ബാഴ്സയുടെ സ്ഥാനം. സ്ലാവിയ പ്രാഹാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. ഗ്രൂപ്പ് ഘട്ടത്തില്‍ ചാംപ്യന്മാരാവാന് ടീമിന് വിയര്‍ത്തു തന്നെ കളിക്കേണ്ടി വരും. എട്ട് ലാ ലിഗ കിരീടങ്ങള്‍ സമീപ കാലത്ത് നേടിയ ബാഴ്സലോണ 2015നു ശേഷം ചാംപ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയിട്ടില്ല.
അതേസമയം, ഡ്രോയില്‍ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കാണ് നേട്ടമുണ്ടായത്. സി ഗ്രൂപ്പില്‍ ഇടം പിടിച്ച അവര്‍ക്ക് ഷക്തര്‍ ഡൊണെസ്കിന്റെ പോരാട്ടത്തെ അതിജീവിച്ചാല്‍ അനായാസം പ്ലേ ഓഫിലേക്ക് കടക്കാം. അറ്റ്ലാന്റയും ഡൈനാമോ സാഗ്രെബുമാണ് ഈ ഗ്രൂപ്പില്‍ ഇടംകണ്ടെത്തിയ മറ്റുള്ള ടീമുകള്‍. ഗ്രൂപ്പ് എയില്‍ കഴിഞ്ഞ ആറ് ചാംപ്യന്‍സ് ലീഗ് ടൂര്‍ണമെന്റുകളില്‍ നാലും സ്വന്തമാക്കിയ റയല്‍ മാഡ്രിഡും പി.എസ്.ജിയും നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. അടുത്ത ഘട്ടത്തിലേക്ക് റയലും പി.എസ്.ജിയും കടക്കുമെന്നുറപ്പാണ്. അറ്റ്ലറ്റികോ മാഡ്രിഡ്, ബയേര്‍ ലെവര്കൂസന്, ലോക്കോമോട്ടീവ് മോസ്കോ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് റൊണാള്‍ഡോയുടെ യുവന്റസിന്റെ സ്ഥാനം.
ഡിയോഗോ സിമിയോണിയും അത്ലെറ്റിക്കോ മാഡ്രിഡും വീണ്ടും യുവന്റസിനോടേറ്റുമുട്ടും.
ഗ്രൂപ്പ് എച്ചില് യൂറോപാ ചാംപ്യന്മാരായ ചെല്‍സിക്കും കഴിഞ്ഞ സീസണിലെ കറുത്ത കുതിരകളായ അയാക്സിനും ഫ്രഞ്ച് ടീമായ ലില്ലിക്കുമൊപ്പമാണ് വലന്‍സിയ. കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലെ തോല്‍വി മറക്കാനുതകുന്ന പ്രകടനമാവും വലന്‍സിയ ലക്ഷ്യം വെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."