താലൂക്ക് ആശുപത്രി: മരുന്ന് കൗണ്ടറുകള്‍ നാമമാത്രം
ഹരിപ്പാട്:താലൂക്കാശുപത്രിയിലെ ഒ.പി വിഭാഗത്തില്‍ ചികിത്സ തേടുന്ന രോഗികളാണ് ഫാര്‍മസിയില്‍ നിന്നും സമയബന്ധിതമായി മരുന്നു ലഭ്യമാകാതെ വലയുന്നത്. ഒ.പി വിഭാഗത്തില്‍ രാവിലെ 8ന് ആരംഭിക്കുന്ന തിരക്ക് മണിക്കൂറുകള്‍ക്കകം ഫാര്‍മസിയുടെ മുന്നിലേക്ക് പറിച്ചു നടുന്നത് പോലെയാണ് അനുഭവപ്പെടുന്നത്.
ജനറല്‍ ഒ.പിയില്‍ മെഡിസിനിലെ മൂന്നോളം ഡോക്ടര്‍മാര്‍ക്ക് പുറമെ അസ്ഥി, ഇ.എന്‍.ടി ,സ്‌കിന്‍. ദന്തം തുടങ്ങിയവ കൂടി പരിഗണിക്കുമ്പോള്‍ എട്ടിലധികം ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇത്രയും രോഗികള്‍ക്ക് മരുന്നു നല്‍കാനുള്ള സൗകര്യം ഫാര്‍മസിയിലില്ല . രണ്ട് കൗണ്ടറുകള്‍ മാത്രമാണ് ഫാര്‍മസിയിലുള്ളത്. ആകെയുള്ളതാകട്ടെ രണ്ട് ജീവനക്കാരും .ഇവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രോഗികളുടെ ബാഹുല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെങ്കില്‍ ഫാര്‍മസിയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം.
കുട്ടികള്‍ക്കും അറുപത് വയസിനു മുകളിലുള്ളവര്‍ക്കും ക്യൂ സംവിധാനമില്ലെന്ന ബോര്‍ഡ് ഫാര്‍മസിക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികളുടേയും വൃദ്ധരുടേയും ക്യൂവിന്റെ നിര തന്നെ ഏറെ വലുതാണ്. ഇതിനു പുറമെയാണ് മറ്റ് രോഗികളുടെ നിര . ഏകദേശം നാലു ഫാര്‍മസി കൗണ്ടറെങ്കിലും ഉണ്ടെങ്കിലേ നിലവിലെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂ. ആയിരത്തിലധികം രോഗികളാണ് പ്രതിദിനം ജനറല്‍ ഒ.പി യില്‍ ചികിത്സ തേടുന്നത്. മറ്റൊരു പ്രധാന പ്രശ്‌നമാണ് ടോയ്‌ലറ്റ്.
രോഗികളുടെ നീണ്ട നിര അനുഭവപ്പെടുമ്പോഴും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള ടോയ്‌ലറ്റ് സംവിധാനമില്ല. സമീപത്ത് രണ്ട് ടോയ്‌ലറ്റുകളുണ്ട്. അവിടെ സ്ത്രീയെന്നും പുരുഷനെന്നും ബോര്‍ഡും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടും താഴിട്ടു പൂട്ടിയിട്ടിരിക്കുകയാണ് .മുമ്പ് ഒരു രൂപ നിരക്കില്‍ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ സൗകര്യമുണ്ടായിരുന്നു. അതിനായി ജീവനക്കാരെയും നിയമിച്ചിരുന്നു. ഇപ്പോഴാകട്ടെ ജീവനക്കാരുമില്ല ടോയ്‌ലറ്റുമില്ലാത്ത അവസ്ഥയാണുള്ളത്.
ഇത് ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ആശുപത്രിയില്‍ പശ്ചാതല സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ രോഗികള്‍ക്ക് വിനയാകുന്നതായി ആക്ഷേപം ഉയരുന്നു. ആശുപത്രി സൂപ്രണ്ടോ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സമിതിയോ ഇതിന് അടിയന്തിര നടപടി സ്വീകരിച്ച് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."