കെ.എസ്.ആര്.ടി.സി വര്‍ക്ക്ഷോപ്പില്‍നിന്ന് 65 ജീവനക്കാരെ പിരിച്ചുവിട്ടു
മാവേലിക്കര: മാവേലിക്കര കെ.എസ്.ആര്.ടി.സി റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍നിന്ന് 65 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഇന്നലെ ഉച്ചയോടെ വന്ന സര്‍ക്കുലറിലാണ് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതായി അറിയിച്ചത്. സര്‍ക്കുലറില്‍ പറയുന്നത് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ശേഷം എംപാനല്‍ ജീവനക്കാരായ 65 പേര് ജോലിചെയ്യാന്‍ എത്തേണ്ടയെന്നാണ്.
10 വര്‍ഷത്തിലധികമായി ജോലിചെയ്യുന്ന ഭിന്നശേഷിക്കാര്‍ ഉള്‍പ്പടെയുള്ളവരെയാണ് ഈ ഉത്തരവിലൂടെ പുറത്താക്കിയിരിക്കുന്നത്. അറിയിപ്പ് ഉണ്ടാകാതെ ഉടനടി സ്വീകരിച്ച ഈ നടപടി ജീവനക്കാരോടു ചെയ്യുന്ന വലിയ ക്രൂരതയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഇതിനെതിരേ എംപാനല്‍ ജീവനക്കാര്‍ വര്‍ഷോപ്പ് മാനേജറെ തടഞ്ഞുവെച്ചു.
മാനേജറുമായി തൊഴിലാളികള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമനം കെ.എസ്.ആര്.ടി.സി മാനേജ്മെന്റിന്റെതാണെന്ന വിശദീകരണം മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്.
കെ.എസ്.ആര്.ടിസി വര്‍ക്ക് ഷോപ്പുകളില്‍ ഒറ്റ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കിയിരുന്നു. ഇതുമൂലം സ്ഥിരം ജീവനക്കാര്‍ക്ക് തൊഴില്‍ നല്കുന്നതിനു വേണ്ടിയാണ് താല്ക്കാലികജീവനക്കാരെ പിരിച്ചുവിട്ടതെന്നും ആക്ഷേപമുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."