മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടു; റോഡ് തോടായി
അരൂര്‍: മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടതിനെ തുടര്‍ന്ന് റോഡ് തോടായി. അരൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കുമര്ച്ചം കാട്ടില്‍ തങ്കമ്മ നിര്‍മിച്ച റോഡാണ് മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടതിനെ തുടര്‍ന്ന് തോടായി മാറിയത്.
തങ്കമ്മക്ക് വീട്ടിലേക്ക് നടന്നുവരുന്നതിനായി ചക്കാലപ്പറമ്പില്‍ സൈമണിന്റെ തോട് പൂഴി ഉപയോഗിച്ച് അനുവാദമില്ലാതെ നികത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് സൈമണ്‍ 2017ല്‍ പഞ്ചായത്ത് സെക്രട്ടറി, ആലപ്പുഴ ജില്ലാ കലക്ടര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവരൊന്നും പരാതിക്ക് പരിഹാരം കാണാതിരുന്നതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി. കൂടുതല്‍ നടപടികള്‍ക്കായി ആദ്ദേഹം ഈ പരാതി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് നല്കി. ഡയരക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പഞ്ചായത്ത് നികര്‍ത്ത് റോഡ് തോടാക്കി മാറ്റാന്‍ നടപടി എടുത്തത്. വിധവയായ തങ്കമ്മക്ക് നടക്കാന്‍ ഒരു മീറ്റര്‍ വഴി നല്കിയ ശേഷം ബാക്കിയുള്ള റോഡിന്റെ ഭാഗം ജെ.സി.ബി. ഉപയോഗിച്ച് തോടാക്കി മാറ്റുകയായിരുന്നു. സെക്രട്ടറി ജോ ജോസ് ബൈജുവിന്റെയും അരൂര്‍ എ.എസ്.ഐ.ഷാജി എന്നിവരുടെ നേതൃതത്വത്തിലാണ് റോഡ് ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. തങ്കമ്മയും കുടുംബവും ആദ്യം പ്രതിഷേധിച്ചെങ്കിലും എ.എസ്.ഐ.ഷാജിയുടെ നേതൃതത്വത്തില്‍ നടത്തിയ ചര്‍ച്ചയേ തുടര്‍ന്ന് പ്രശ്നത്തിന് പരിഹാരമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."