HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളില്‍ ജൂണ്‍ 15നകം പരാതിപ്പെട്ടി സ്ഥാപിക്കണം: മന്ത്രി

  
backup
June 09 2017 | 21:06 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%82

ആലപ്പുഴ: വാര്‍ഷിക പദ്ധതികള്‍ അംഗീകാരം നേടുന്നതുമായി ബന്ധപ്പെട്ട പുരോഗതി അവലോകനം ചെയ്യാന്‍ നടത്തിയ സംസ്ഥാനതല വീഡിയോ കോണ്‍ഫറന്‍സില്‍ ആലപ്പുഴ കളക്ടറേറ്റില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി അംഗീകരിക്കല്‍ 15നു ശേഷം ഒരു കാരണവശാലും നീട്ടിവയ്ക്കില്ല. ഇതിനുമുമ്പ് അതിവേഗം നടപടികള്‍ പൂര്‍ത്തീകരിച്ച് അനുമതി വാങ്ങണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം പരാതിപ്പെട്ടി ജൂണ്‍ 15നകം സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരാതിപ്പെട്ടികള്‍ സ്ഥാപിച്ചില്ലെങ്കില്‍ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപന സെക്രട്ടറിക്കായിരിക്കും. അടുത്ത സാമ്പത്തികവര്‍ഷം ആരംഭിക്കുന്നദിനം തന്നെ പദ്ധതി നിര്‍വഹണം സാധ്യമാക്കും വിധം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാറ്റിയെടുക്കാനാണ് ശ്രമം.
ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക പുനരുപയോഗ സംസ്‌കരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് മാലിന്യ സംസ്‌ക്കരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ പ്രാമുഖ്യം നല്‍കണം.
ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വ്യവസായ ആവശ്യത്തിനും മറ്റും ഏറ്റെടുത്തിട്ട് ഉപയോഗശൂന്യമായും വാടകയ്ക്കും നല്‍കിയിട്ടുള്ള സ്ഥലങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കിയാല്‍  സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് വഴി സര്‍ക്കാര്‍ ഫ്‌ളാറ്റും വീടും നിര്‍മിച്ചു നല്‍കും.
ഏതെങ്കിലും പദ്ധതി വഴി വീടു നിര്‍മാണത്തിന് ഫണ്ട് വാങ്ങിയിട്ടും പണക്കുറവു മൂലം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയുള്ളവരുണ്ട്. ഇത്തരം കേസുകളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കൃത്യമായി എത്ര പണം വേണമെന്ന് എന്‍ജിനീയറിങ്ങ് കോളജ് വിദ്യാര്‍ഥികളുടെ സഹായത്താല്‍ കണക്കാക്കാവുന്നതാണ്.  വീട്  വയ്ക്കാന്‍ ലൈഫ് വഴി 3.5 ലക്ഷം രൂപയും ഫിഷറീസ് വകുപ്പു വഴി നാലു ലക്ഷം രൂപയും എസ്.സിഎസ്.റ്റി.ക്കാര്‍ക്ക് യഥാര്‍ഥ  ചെലവു തുകയും സഹായമായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സമ്പൂര്‍ണഭവന പദ്ധതി നടപ്പാക്കാന്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍, പഞ്ചായത്ത് ഡയറക്ടര്‍ വി. രതീശന്‍, ഗ്രാമവികസന കമ്മിഷണര്‍ ബി.എസ്. തിരുമേനി, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ ജില്ലകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago
No Image

ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; ആറ് പേര്‍ മരിച്ചു; 14 പേര്‍ ചികിത്സയില്‍

National
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ 10 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 

Kerala
  •  2 months ago