കാണരുത്, ഇനി ഫ്‌ളക്‌സ് ബോര്‍ഡുകള്‍: പൂര്‍ണമായും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ഫളക്‌സ് ബോര്‍ഡുകള്‍ക്ക് സംസ്ഥാനത്ത് ഇനി പ്രവേശനമില്ല. പരിസ്ഥിതി സൗഹൃദവും റീസൈക്ലിംഗ് ചെയ്യാനും കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.
സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരിപാടികള്‍ക്കും പ്രചാരണങ്ങള്‍ക്കും ഇതു നിര്‍ബന്ധമാക്കണം. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
തുണി, പേപ്പര്‍, പോളി എത്തിലിന്‍ എന്നീ വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് തദ്ദേശ സ്വയംഭരണവകുപ്പിന്റെ നിര്‍ദ്ദേശം. ഇനിയും പി.വി.സി ഫ്‌ളക്‌സില്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും ആദ്യപടിയായി പിഴ ഈടാക്കും. നിരന്തരമായി നിയലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. പ്രിന്റ് ചെയ്യുന്ന ഉപഭോക്താവിന്റെ പൂര്‍ണ വിവരങ്ങള്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തില്‍ സൂക്ഷിക്കണം. പരിപാടികള്‍ കഴിഞ്ഞാല്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ബോര്‍ഡുകള്‍ മാറ്റിയില്ലെങ്കില്‍ പിഴയീടാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇതെത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കണ്ടുതന്നെ അറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."