HOME
DETAILS
MAL
സര്‍ക്കാര്‍ ഫണ്ട് സ്വകാര്യ ബാങ്കിലേക്ക് മാറ്റുന്നുവെന്ന് ആരോപണം, മാറ്റുന്നത് 31 സ്ഥാപനങ്ങളുടെ കോടികള്‍
backup
August 31 2019 | 03:08 AM
തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് സ്വകാര്യ ബാങ്കിലേക്ക് മാറ്റുന്നുവെന്ന് ആരോപണം. സര്‍ക്കറിന്റെ കീഴിലുള്ള ക്ഷേമ മന്ദിരങ്ങളുടെ കോടിക്കണക്കിന് രൂപയാണ് സ്വകാര്യ ബാങ്കിലേക്ക് മാറ്റുന്നത്. സ്വകാര്യ ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അക്കൗണ്ടിലേക്കു തുക മാറ്റുന്നതിനെക്കുറിച്ചാണ് വിവാദമുയര്‍ന്നിരിക്കുന്നത്. സാമൂഹികനീതി വകുപ്പ് ഡയറക്ടറാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
എന്നാല്‍ ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങളോട് ഇ- ദാനം പദ്ധതിക്കായാണ് ഇതെന്നാണ് നല്കുന്ന വിശദീകരണം. 31 ക്ഷേമ മന്ദിരങ്ങളുടെ കോടികളടെ നിക്ഷേപമാണ് ഇങ്ങനെ മാറ്റുന്നതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."