'റേഷന്‍ ഡിപ്പോകള്‍ക്ക് മുന്നിലെ സമരം അവസാനിപ്പിക്കണം'
ചേര്‍ത്തല: താലൂക്കിലെ റേഷന്‍ ഡിപ്പോകള്‍ക്ക് മുന്നില്‍ ഒരു വിഭാഗം നടത്തിവരുന്ന സമരം അവസാനിപ്പിക്കണമെന്ന് ആള് കേരള റീട്ടെയില്‍ റേഷന്‍ ഡിലേഴ്സ് അസോസിയേഷന് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
തീരദേശ മേഖലയിലുള്ള കുടുംബങ്ങളെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിപ്പോ തുറക്കാനുവദിക്കാതെ സമരം നടത്തുന്നവര്‍ വലിയൊരു വിഭാഗത്തിന് റേഷന്‍ വാങ്ങുന്നതിനുള്ള അവകാശം നിക്ഷേധിക്കുകയാണ്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അധികാരം പഞ്ചായത്തിനും സിവില്‍ സപ്ലൈയിസിനും ആണെന്നിരിക്കെ റേഷന്‍ ഡിപ്പോകള്‍ക്ക് മുന്നില്‍ സമരം നടത്തുന്നതില്‍ യാതൊരു ന്യായീകരണവുമില്ല.
സമരം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ താലൂക്കിലെ മുഴുവന്‍ റേഷന്‍കടകളും അടച്ചുള്ള അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും പുതിയ റേഷന്‍ കാര്‍ഡ് വിതരണവുമായി സഹകരിക്കില്ലെന്നും ആള് കേരള റീട്ടെയിന്‍ റേഷന്‍ അസോസിയേഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."