വന്‍കിട ചാനലിന്റെ സമ്മര്‍ദത്തിനു വഴങ്ങി, നെഹ്റു ട്രോഫി വള്ളംകളി ചിത്രീകരിക്കുന്നതില്‍ മാധ്യങ്ങള്‍ക്ക് വിലക്ക്
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ചിത്രീകരണത്തിന് ദൃശ്യമാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. ചാമ്പ്യന്‍സ് ട്രോഫി ചിത്രീകരിക്കുന്ന ചാനലിന്റെ സമ്മര്‍ദമാണെന്നാണ് സൂചന. ഇതിനെതിരേ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ചെയ്യുന്ന കടുത്ത അനീതിയാണിതെന്നും ജലോത്സവം ജനകീയ ഉത്സവമാണ്. അത്പൂര്‍ണമാകണമെങ്കില്‍ എല്ലാവരുടെയും പങ്കാളിത്വം അനിവാര്യമാണ്. എല്ലാ മാധ്യമങ്ങള്‍ക്കും അനുമതി നല്‍കേണ്ടതുണ്ടെന്നുമാണ് വിലയിരുത്തല്‍.
പുന്നമടക്കായലില്‍ ഇന്ന് രാവിലെ മുതലാണ് അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി മത്സരം ആരംഭിക്കുക. 23 ചുണ്ടന്‍വള്ളങ്ങള്‍ പങ്കെടുക്കും. നെഹ്റു ട്രോഫിക്കൊപ്പം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് കൂടി നാളെ തുടക്കമാകുന്നുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാഥിതി ആകും.
വിവിധ വിഭാഗങ്ങളിലായി 79 വള്ളങ്ങള്‍ മത്സരിക്കും. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കമാകും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് നടക്കും. മികച്ച സമയത്തില്‍ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങള്‍ ഫൈനലില്‍ നെഹ്റു ട്രോഫിക്കായി തുഴയെറിയും. നെഹ്റു ട്രോഫിക്കൊപ്പമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) മത്സരങ്ങളും നടക്കുക. ഒമ്പത് ക്ലബുകള്‍ സി.ബി.എല്ലില്‍ പങ്കെടുക്കും. ആറു ജില്ലകളിലായി 12 മത്സരങ്ങളാണ് സി.ബി.എല്ലില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."