ചെറിയ പെരുന്നാള്‍: ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങളില്‍ തിരക്ക്
കൊണ്ടോട്ടി: ചെറിയ പെരുന്നാള്‍ അടുത്തതോടെ ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങളില്‍ തിരക്കേറി. കാര്‍ഗോ കയറ്റുമതിയും വര്‍ധിച്ചു. കുടുംബത്തോടൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കുചേരുന്നതിന് പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങുന്നതിനാല്‍ വിദേശത്തുനിന്നുള്ള മിക്ക വിമാനങ്ങളും നിറഞ്ഞാണ് കരിപ്പൂരിലെത്തുന്നത്.
സഊദി,യു.എ.ഇ, ഖത്തര്‍,ബഹ്‌റൈന്‍, കുവൈത്ത് സെക്ടറില്‍ നിന്നുള്ള മുഴുവന്‍ വിമാനങ്ങളിലും യാത്രക്കാരുടെ തിരക്കാണ്. അടുത്തയാഴ്ചയോടെ വിമാനത്തില്‍ സീറ്റ് ലഭിക്കാന്‍ വരെ പ്രയാസപ്പെടും. ഖത്തര്‍ പ്രതിസന്ധി കാരണം ഇതുവഴി എത്തുന്ന വിമാനങ്ങളില്‍ ലഗേജ് കുറച്ചത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങളും മറ്റും ആഗ്രഹിച്ച പോലെ കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് ദോഹ വഴിയെത്തുന്ന യാത്രക്കാര്‍ പറയുന്നു. വിമാനങ്ങള്‍ അധികം സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ 30 കിലോ അനുവദിച്ചിരുന്ന ലഗേജ് 20 കിലോയാക്കി ചുരുക്കിയിട്ടുണ്ട്.
വിദേശത്തേക്ക് മടങ്ങുന്നവരുടെ എണ്ണത്തിലാകട്ടെ കുറവാണ് അനുഭവപ്പെടുന്നത്. ഈ പ്രതിസന്ധി മറികടക്കാനും വിദേശത്ത് പെരുന്നാള്‍ വിപണി ഉണര്‍ന്നതിനാലും വിമാന കമ്പനികള്‍ കാര്‍ഗോ കയറ്റുമതി വര്‍ധിപ്പിച്ചിരിക്കുകയാണ്. യാത്രക്കാര്‍ കുറയുന്നതിനാല്‍ കൂടുതല്‍ ഭാരമുള്ള കാര്‍ഗോയുമായി വിമാനങ്ങള്‍ക്ക് പറക്കാന്‍ സാധിക്കും.
ഗള്‍ഫിലേക്കുള്ള യാത്രക്കാരുടെ കുറവ് ചരക്ക് കയറ്റുമതിക്കാര്‍ക്ക് അനുഗ്രഹമാവുകയാണ്. മലബാറില്‍ നിന്നുള്ള പഴം-പച്ചക്കറി കയറ്റുമതിയിലാണ് ഉണര്‍വുണ്ടായിരിക്കുന്നത്. നിലവിലുള്ളതിന്റെ ഇരട്ടിയാണ് കാര്‍ഗോ വഴി നടക്കുന്നത്. ഖത്തറിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ അവിടേയ്ക്കുള്ള കയറ്റുമതിയിലും വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."