കാര്‍ പാഴ്സല്‍ ലോറിയില്‍ ഇടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു
അമ്പലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ പാഴ്സല്‍ ലോറിയില്‍ ഇടിച്ച് കാര്‍ യാത്രക്കാരന് പരിക്കേറ്റു. കരുനാഗപള്ളി പീടിയതറയില് വീട്ടില്‍ സദാശിവന്റെ മകന് രതീഷി (36) നെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ പുന്നപ്ര ദേശീയപാതയില്‍ പറവൂര്‍ ഭാഗത്ത്വെച്ചായിരുന്നു അപകടം.
കരുനാഗപ്പള്ളിയില്‍ നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണംതെറ്റി എതിര്‍ദിശയില്‍നിന്നും വന്ന പാഴ്സല്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ വലതുവശത്തെ മുന്‍ ചക്രം ഊരിപോകുകയും കാര്‍ ഭാഗീകമായി തകരുകയും ചെയ്തു.
തലയ്ക്ക് പരിക്കേറ്റ് കാറില്‍ കുടുങ്ങികിടന്ന രതീഷിനെ പുന്നപ്ര എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലിസെത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. റോഡിന്റെ മധ്യഭാഗത്ത് കിടന്ന ലോറ എ.ആര് ക്യാമ്പില്‍നിന്നും കൊണ്ടുവന്ന ക്രെയിന്‍ ഉപയോഗിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."