HOME
DETAILS
MAL
ടെലഫോണുകള്ക്കും അധികൃതര്‍ക്കും നിശബ്ദത
backup
October 24 2018 | 05:10 AM
ബാലുശ്ശേരി: കോക്കല്ലൂര്‍ ടെലഫോണ്‍ എക്സ്ചേഞ്ചിനു കീഴിലുള്ള ലാന്‍ഡ് ഫോണുകള്‍ നിശബ്ദമായി. നിശബ്ദമായിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും അധികൃതരും നിശബ്ദത പാലിക്കുന്നത് ഉപഭോക്താക്കളെ വെട്ടിലാക്കുന്നു. ജപ്പാന് കുടിവെള്ള പദ്ധതിക്കുവേണ്ടി പൈപ്പിടല്‍ പ്രവൃത്തി നടക്കുന്നതിനിടെ ടെലഫോണ്‍ കേബിളുകള്‍ മിക്ക സ്ഥലങ്ങളിലും മുറിഞ്ഞു കിടക്കുകയാണ്. ഇവ കൂട്ടിയോജിപ്പിക്കുന്ന ജോലികള്‍ നടത്തുന്നുണ്ടെങ്കിലും പുനഃസ്ഥാപിക്കാന്‍ കഴിയുന്നില്ല. ഇന്റര്‍നെറ്റ് സംവിധാനവും തകരാറിലാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തകരാറുകള്‍ നീക്കാനുള്ള ശ്രമത്തിലാണെന്നാണ് ഉപഭോക്താക്കള്‍ക്ക് എക്സ്ചേഞ്ചില്‍ നിന്ന് ലഭിക്കുന്ന മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."