മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒളിച്ചുകളി നടത്തുകയാണെന്ന് പരിസ്ഥിതി സംഘടനകള്‍
പെരുമ്പാവൂര്‍: ഇന്ത്യയിലെ മുഴുവന്‍ വ്യവസായശാലകളിലും മലിനജല സംസ്കരണ പ്ലാന്റ് നിര്‍ബന്ധമാക്കിയ സുപ്രീകോടതി വിധി നടപ്പിലാക്കുതിന് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ കോടതി നിര്‍ദ്ദേശം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ കൂട്ടാക്കാതെ ഒളിച്ചുകളി നടത്തുകയാണെന്ന് പരിസ്ഥിതി സംഘടനകള്‍ പെരുമ്പാവൂരില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം കുറ്റപ്പെടുത്തി. പെരുമ്പാവൂരും സമീപഗ്രാമങ്ങളും നേരിടു പരിസ്ഥിതി പ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കായണ് ചര്‍ച്ച സംഘടിപ്പിച്ചത്.
2017 ഫെബ്രുവരി 22ലെ കോടതി ഉത്തരവ് പ്രകാരം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടുകൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്ലാന്റുകള്‍ സജ്ജീകരിക്കുന്നതിന് മൂന്നുമാസത്തെ കാലാവധിയാണ് അനുവദിച്ചത്.സുപ്രീം കോടതി അനുവദിച്ച കാലാവധി അവസാനിച്ചിട്ടും പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിന്റെ അധികാര പരിധിയില്‍ വരുന്ന നാലോ അഞ്ചോ ഫാക്ടറികളില്‍ അധികാരികളെ ബോദ്ധ്യപ്പെടുത്താന്‍ പേരിനുമാത്രം പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുള്ളത് ഒഴിച്ചാല്‍ മറ്റു സ്ഥാപനങ്ങളില്‍ പ്ലാന്റുകള്‍ സജ്ജീകരിച്ചിട്ടില്ലെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.
എം.ജി സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ബേസില്‍ കുര്യാക്കോസ്, അബ്ദുള്‍ ജബ്ബാര്‍ മേത്തര്‍, എം.കെ ശശിധരന് പിള്ള, ശിവന് കദളി, ടി.എ വര്‍ഗീസ്, പി.എ സിദ്ദിക്, കെ.പി സോബി, ജി.കൃഷ്ണകുമാര്‍, കെ.എം ഇല്ല്യാസ്, പി.രാമചന്ദ്രന് നായര്‍, പോള്‍ ആത്തുങ്കല്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."